കിബുവിന്റെ ‘തന്ത്രം’ പുറത്ത്, ബ്ലാസ്റ്റേഴ്‌സിന്റെ ടീം ലൈനപ്പ് ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്‌സില്‍ ഈ സീസണില്‍ പരിശീലകന്‍ കിബു വികൂന പയറ്റുന്ന ടീം കോമ്പിനേഷനെ കുറിച്ചുളള സൂചന പുറത്ത്. ഇന്ത്യയില്‍ നിന്ന് യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുമ്പോള്‍ വിദേശത്ത് നിന്ന് അനുഭവസമ്പത്തുള്ള താരങ്ങളേ എത്തിക്കാനാണ് ടീം മാനേജുമെന്റ് ലക്ഷ്യമിടുന്നത്. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വീകൂന തന്നെയാണ് ടീമിന്റെ കളിക്കരെ സ്വന്തമാക്കുന്നതിനുളള പോളിസി വിശദീകരിക്കുന്നത്.
ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് നിരവധി ഇന്ത്യന്‍ യുവതാരങ്ങളെ ടീമിലെത്തിച്ചു കഴിഞ്ഞു. ഇനി അനുഭവ സമ്പന്നരായ വിദേശ താരങ്ങള്‍ക്കായാണ് ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത്. അതിനായി നിലവില്‍ വെയ്റ്റ് ആന്‍ വാച്ച് പോളിസിയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വീകരിച്ചിരിക്കുന്നത്.
നിലവില്‍ നിരവധി വിദേശ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ക്കും കരാര്‍ നല്‍കാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നാല്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുളളു.
ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ ഇന്ത്യന്‍ യുവതാരങ്ങള്‍ താഴെ പറയുന്നവരാണ്. പേര് വയസ്സ് പൊസിഷന്‍ എന്നീ ക്രമത്തില്‍
- ലാല്‍താതാങ്ക (23) സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ / വിംഗര്‍
- നിഷു കുമാര്‍ (22) ലെഫ്റ്റ് /റൈറ്റ് വിംഗ് ബാക്ക്
- രാഹുല്‍ കെ. പി (20) ലെഫ്റ്റ് വിംഗ് / റൈറ്റ് വിംഗ് ഫോര്‍വേഡ് / റൈറ്റ് വിംഗ് ബാക്ക് / സ്ട്രൈക്കര്‍
- നോങ്ദാമ്പ നയോറം (20) ലെഫ്റ്റ് വിംഗ് ഫോര്‍വേഡ്
- ആയുഷ് അധികാരി (19) സെന്‍ട്രല്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍- പ്രീ സീസണിലെ പ്രകടനം അനുസരിച്ചു സീനിയര്‍ ടീമില്‍ പരിഗണിക്കും
- ജീക്‌സണ്‍ സിങ് (18) ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍
ഗിവ്സണ്‍ സിങ് (18) സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ - ബിലാല്‍ ഖാന്‍ (25) ഗോള്‍ കീപ്പര്‍
- പ്രഭ്ശുഖന്‍ സിങ് ഗില്‍ (19) ഗോള്‍ കീപ്പര്‍
- അബ്ദുല്‍ ഹക്കു (25) സെന്റര്‍ ബാക്ക്
- ലാല്‍റുവതാര (25) സെന്റര്‍ബാക്ക് /റൈറ്റ്ബാക്ക്/ ലെഫ്റ്റ്ബാക്ക്
- സന്ദീപ് സിങ് (25) സെന്റര്‍ബാക്ക് – ട്രാന്‍സ്ഫര്‍ സ്ഥിരീകരിച്ചിട്ടില്ല
- അര്‍ജ്ജുന്‍ ജയരാജ് (24) ലെഫ്റ്റ് വിംഗ് ഫോര്‍വേഡ് / സെന്‍ട്രല്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍
- സഹല്‍ അബ്ദുല്‍ സമദ് (23) സെന്‍ട്രല്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍
- ഋതിക് കുമാര്‍ ദാസ് (23) റൈറ്റ് വിംഗ് ഫോര്‍വേഡ് / റൈറ്റ് വിംഗ് ബാക്ക്
- രോഹിത് കുമാര്‍ (23) ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ – ട്രാന്‍സ്ഫര്‍ ഉറപ്പായിട്ടില്ല
- പ്രശാന്ത് കെ (22) റൈറ്റ് വിംഗ് ഫോര്‍വേഡ് / റൈറ്റ് ബാക്ക് / ലെഫ്റ്റ് വിംഗ് ഫോര്‍വേഡ്
(ഇത് കൂടാതെ റിസര്‍വ്വ് ടീമിലെ ഒരുപിടി താരങ്ങളും അവസരം കാത്തിരിക്കുന്നുണ്ട്. സ്ട്രൈക്കര്‍മാരില്‍ റൊണാള്‍ഡോ ഒലിവെയ്‌റയും ഷൈബര്‍ലാങ് ഖാര്‍പനും ടീമില്‍ നിലവിലുണ്ടെങ്കിലും ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മറ്റ് ടീമുകളുടെ ഓഫര്‍ നിലനില്‍ക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉളളത്.)