ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ താരത്തെ കുറിച്ച്, സൂചനകളിങ്ങനെ
ബുധനാഴ്ച്ചയ്ക്ക് പുറമെ ശനിയാഴ്ച്ച കൂടി താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതിനിടെ ആ താരത്തെ കുറിച്ചുളള സൂചനകള്‍ പുറത്ത്. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പ്രശാന്തിനെ കുറിച്ചാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്ന സൂചനയാണ് പുറത്ത് വരുന്നത്.
2016 മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കളിക്കാരനാണ് കോഴിക്കോട് മാവൂര്‍ സ്വദേശിയായ കെ.പ്രശാന്ത്. അണ്ടര്‍ 15, 19 ദേശീയ ടീമുകളിലടക്കം നടത്തിയ മികച്ച പ്രകടനങ്ങളാണ് ടീമിലെത്തിച്ചത്. മുംബൈയിലെ ഫിഫ അക്കാദമിയില്‍നിന്നു കളി പഠിച്ച പ്രശാന്ത് ഡിഎസ്‌കെ ലിവര്‍പൂള്‍ അക്കാദമിയിലും പരിശീലിച്ചു.
2017ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ പ്രശാന്ത് ഐ ലീഗ് ടീം ചെന്നൈ സിറ്റിക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. 10 മത്സരങ്ങളാണ് ഐലീഗില്‍ ചെന്നൈയ്ക്കായി പ്രശാന്ത് കളിച്ചത്. ചെന്നൈയിലെ മികച്ച പ്രകടനം വീണ്ടും ബ്ലാസ്റ്റേഴ്‌സിലെത്തിച്ചു.
കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 31 മല്‍സരങ്ങള്‍ കളിച്ചു. ഇടതു വലതു വിങ്ങുകളില്‍ ഒരുപോലെ തിളങ്ങുന്ന താരം ഒരു ഗോളും നേടിയിട്ടുണ്ട്. മികച്ച ക്രോസുകളും വേഗവുമാണ് പ്രശാന്തിന്റെ കരുത്ത്. മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ടീമിലെ സ്ഥിരം സാന്നിധ്യമാകുമെന്ന് ഉറപ്പ്.