വിദേശതാരത്തിന്റെ പ്രഖ്യാപനത്തിന് കാത്തിരിക്കണം, ശനിയാഴ്ച്ച ഇന്ത്യന്‍ സൈനിംഗ്

Image 3
FootballISL

ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച്ചത്തെ പ്രഖ്യാപനം ഒരു ഇന്ത്യന്‍ താരത്തെ കുറിച്ചെന്ന് സൂചന. വിദേശ താരത്തിനായുളള ആരാധകരുടെ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാണോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതോടെ ഇന്ത്യന്‍ താരം ആരാണെന്ന് അറിയാനുളള നെട്ടോട്ടത്തിലാണ് ആരാധകര്‍. മലയാളി താരം കെപി രാഹുലിന് 2025 വരെ കരാര്‍ നീട്ടി നല്‍കിയതാകാം പുതിയ പ്രഖ്യാപനമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നേരത്തെ ശനിയാഴ്ച്ചത്തെ സൈനിംഗ് ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറിന്റേത് ആയേക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇതാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്. ഗാരിയുടെ പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കണം.

നിലവില്‍ ഒരു വിദേശ താരത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടുളളു. അര്‍ജന്റീന താരം ഫക്കുണ്ടോ പെരേരയെയാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പാനിഷ് താരം സെര്‍ജിയോ സിഡോചയെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഗാരി കൂപ്പറും കോസ് നമോനിസുവും ബ്ലാസ്‌റ്റേഴ്‌സുമായി ഏതാണ്ട് കരാറില്‍ ഒപ്പുവെച്ചു എന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ പ്രഖ്യാപനം ഉണ്ടായിട്ടില്ല.