ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വീണ്ടും ത്രീജി, മറ്റൊരു തിരിച്ചടി കൂടി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് ആരാധകര്‍ ഉറപ്പിച്ച കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസ് മറ്റൊരു ക്ലബുമായി കരാര്‍ ഒപ്പിട്ടു. ഇസ്രായേലി രണ്ടാം ഡിവിഷന്‍ ക്ലബ് ബെനയ് സകീനിന്‍ എഫ്‌സിയിലേക്കാണ് ഒസ്വാള്‍ഡോ ചേക്കേറിയിരിക്കുന്നത്. ക്ലബ് തന്നെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രമുഖ കായിക മാധ്യമമായ ഗോള്‍ ആണ് ഒസ്വാള്‍ഡോ ബ്ലാസ്‌റ്റേഴ്‌സുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ഒസ്വാള്‍ഡോയുടെ മെഡിക്കല്‍ കഴിഞ്ഞെന്നും താരത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ചില മാധ്യമപ്രവര്‍ത്തരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് പൂര്‍ണ്ണമായി തെറ്റിയിരിക്കുന്നത്.

https://www.facebook.com/sakhnin.fc/posts/10158688126973953

നേരത്തെ പ്രമുഖ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റൂമറുകള്‍ക്ക് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടറും രംഗത്ത് വന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമെന്ന് ഉറപ്പിച്ച പല താരങ്ങളേയും നഷ്ടപ്പെടാന്‍ ഈ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണമാകുന്നുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് വ്യക്തമാക്കുന്നത്.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്‌പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.