ബ്ലാസ്‌റ്റേഴ്‌സ് കരുത്തരാണ്, അവരെ സൂക്ഷിക്കണം, സൂപ്പര്‍ കോച്ച് തുറന്ന് പറയുന്നു

ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാനായതിന്റെ ആവേശത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുെൈണറ്റഡ്. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഒരു ഗോളിന് തോല്‍പിക്കാനായെങ്കിലും വിജയത്തില്‍ മിതിമറന്ന് ആഹ്ലാദിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ ജെറാര്‍ഡ് നസ് തയ്യാറല്ല.
അടുത്ത മത്സരത്തില്‍ എതിരാളി കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ എന്നതാണ് കാരണം. കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരാണെന്നും അവരെ തോല്‍പിക്കുകയെന്ന പ്രയാസകരമാണെന്നും ആദ്യ മത്സര ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ തുറന്ന പറയുന്നു.
വ്യാഴായിച്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നത്.
‘ബ്ലാസ്റ്റേഴ്‌സിനെതിരായ അടുത്ത മത്സരം മുംബൈയ്‌ക്കെതിരെ കളിച്ചതിനേക്കാള്‍ കടുപ്പമേറിയതാകും, എടികെ ബഗാനെതിരായ അവരുടെ മത്സരം ഞാന്‍ കണ്ടിരുന്നു, മികച്ച കളിശൈലിയുണ്ട് അവര്‍ക്ക്,അതിനാല്‍ തന്നെ കരുത്താര്‍ജ്ജിച്ചവര്‍ തിരിച്ചെത്തുമ്പോള്‍ മത്സരത്തിന് കടുപ്പമേറും, എങ്കിലും കഴിവിന്റെ പരമാവധി ഞങ്ങളും ശ്രമിച്ചും, പക്ഷെ ഒരിക്കലും ഞങ്ങളായിരിക്കില്ല ഫേവറിറ്റുകള്‍’ ജെറാര്‍ഡ് നസ പറഞ്ഞു.
ആദ്യ മത്സരം ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. റോയ് കൃഷ്ണയാണ് എടികെയുടെ വിജയ ഗോള്‍നേടിയത്. ഇതോടെ വലിയ വിമര്‍ശനമാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്.