ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന വെല്ലുവിളികള്‍ തുറന്ന് പറഞ്ഞ് സ്‌പോട്ടിംഗ് ഡയറക്ടര്‍

Image 3
FootballISL

ലോകത്ത് ഇന്നേവരെ ഒരു ഫുട്‌ബോള്‍ താരവും നേരിടാത്ത അസാദാരണ സാഹചര്യത്തിലൂടെയാണ് കായിക ലോകം കടന്ന് പോകുന്നത്. കോവിഡ് മഹാമാരി മൂലം ഇതുവരെ പരിചയമില്ലാത്ത സഹചര്യമാണ് ഓരോ കളിക്കാരനും ടീമും നേരിടുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍വ്വത്ര അനിശ്ചിതത്തത്തിലൂടെയാണ് ഐഎസ്എല്‍ തുടങ്ങും മുമ്പ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും കടന്ന് പോകുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായിമയായ മഞ്ഞപ്പടയ്ക്കായി ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയപ്പോയാണ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് അസാദാരണ സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന വെല്ലുവിളികള്‍ തുറന്ന് പറഞ്ഞത്.

‘ഞങ്ങളുടെ ഇന്ത്യന്‍ താരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ചില വിദേശതാരങ്ങള്‍ ക്വാറഡീനിലാണ്. അവരില്‍ മൂന്ന് പേര്‍ ഇന്ത്യയിലേക്കുളള യാത്രയിലാണ്. ഇതുതന്നെയാണ് ലോകത്തില്‍ എവിടേയും ഉളള ടീമുകളുടെ അവസ്ഥ. ഇതൊട്ടും മാതൃകാപരമല്ല. ഒരു പാട് വെല്ലുവിളികളിലൂടെയാണ് കടന്ന് പോകേണ്ടത് ഈ സാഹചര്യം അതിജീവിക്കേണ്ടതുണ്ട്’ കരോളിസ് പറയുന്നു.

‘സാദാരണയായി ഒരു ടീമിനെ തയ്യാറാക്കുന്നത് ആറ് മുതല്‍ എട്ട് വരെ ആഴ്ച്ചകള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അതിനുളള അവസരമില്ല. അത് പ്രയാസകരമാണ്. കൂടെ പരിശീലകരെ സംബന്ധിച്ച് വലിയ വെല്ലുവിളികളുമാണ്. ഇക്കാര്യം അതിജീവിക്കാന്‍ മികച്ച ആശയവിനിമയയവും അതോടൊപ്പം പ്രശ്‌നത്തിന്റെ മര്‍മ്മവും തിരിച്ചറിയേണ്ടതുണ്ട്. ചെറിയ പ്രീ സീസണ്‍ കൊണ്ട് ഏഴ് മാസത്തോളം ഫുട്‌ബോള്‍ കളിക്കുക അസാധ്യമാണ്. പ്രെഫഷണല്‍ ഫുട്‌ബോളേഴ്‌സിന് ഇതൊരുക്കലും ഉള്‍കൊള്ളാനാകില്ല. ഇത് പരിക്കേല്‍ക്കാനുളള കാരണവുമായേക്കാം’ കരോളിസ് കൂട്ടിചേര്‍ത്തു.

ലഭിച്ച സമയത്തിനകം മൂന്നിലധികം സൗഹൃദ മത്സരം കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നയും കരോളിസ് പറയുന്നു. കിബു വികൂനയെ പരിശീലകനായി കൊണ്ട് വരാന്‍ സാധിച്ചതില്‍ സ്‌കിന്‍കിസ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം സീസണ്‍ പൂര്‍ത്തിയാകുന്ന കാര്യം പോലും ആശങ്കയുണ്ടെന്ന പറഞ്ഞ സ്‌കിന്‍കിസ് കളിക്കളത്തിലെ കാര്യം കൊണ്ടല്ലാതെ താരങ്ങള്‍ക്ക് ടീം വിടേണ്ടി വരുമോയെന്ന സന്ദേഹും പ്രകടിപ്പിച്ചു. കളിക്കാരോട് ശ്രദ്ധേയമായ ഒരുപദേശം നല്‍കാനും കരോളിസ് മറന്നില്ല.

‘മറ്റുളളവര്‍ അതെകുറിച്ച് പറയുന്നുണ്ടെങ്കിലും കിരീടത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് കരോളിസ് കളിക്കാര്‍ക്ക് ഉപദേശം നല്‍കുന്നത്. ഒരോ ദിവസവും കഠിനാധ്വാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കരോളിസ് കിബുവിന്റെ ക്വാളിറ്റിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കൂട്ടിചേര്‍ത്തു.

‘ഈ സീസണ്‍ 11 vs 11 തമ്മിലുളള കളിയാണ്. ഒരിക്കലും 12sv11 തമ്മിലുളള കളിയാകില്ല. കാരണം കാണികളില്ലാത്തതിനാല്‍ ഹോം അഡ്വാന്റേജ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്ന’ കരോളിസ് പറഞ്ഞ് നിര്‍ത്തി.