10ാം നമ്പര്‍ സര്‍പ്രൈസ് താരത്തിന്, ബ്ലാസ്റ്റേഴ്‌സ വിദേശ താരങ്ങളുടെ ജഴ്‌സി നമ്പര്‍ പുറത്ത്

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിനുളള കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളുടെ കിറ്റ് നമ്പറുകള്‍ പുറത്ത്. ഫുട്‌ബോള്‍ ലോകത്ത് അതികായകന്മാരുടെ ജെഴ്‌സി നമ്പറായ 10 ലഭിച്ചത് അര്‍ജന്റീന താരം ഫക്കുണ്ടോ പെരേരയ്ക്കാണ്. കഴിഞ്ഞ തവണ ഓഗ്‌ബെചെ ആയിരുന്നു 10ാം നമ്പര്‍ ജഴ്‌സി അണിഞ്ഞത്.

മുന്‍ ലിയോണ്‍ താരം ബക്കരി കോനെ നാലാം നമ്പര്‍ ജഴ്‌സി സ്വന്തമാക്കിയപ്പോള്‍ സിംബാബ്‌വെ താരം കോസ്റ്റ നമോയിനേസു 26ാം നമ്പര്‍ ജഴ്‌സിയ്ക്ക് ഉടമയായി. സ്പാനിഷ് താരം വിസന്റെ ഗോമസ് (25), ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ (88), ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെ (9), സ്പാനിഷ് താരം സെര്‍ജിയോ സിഡോച (22) എന്നിങ്ങനെയാണ് മറ്റ് ബ്ലാസ്‌റ്റേഴ്‌സ് വിദേശ താരങ്ങളുടെ ഈ സീസണിലെ ജഴ്‌സി നമ്പര്‍.

അതെസമയം ബ്ലാസ്റ്റേഴ്‌സിലേത് പോലെ തന്നെ മുംബൈ സിറ്റി എഫ്‌സിയിലും ഓഗ്‌ബെചെയാണ് ഇത്തവണയും 10ാം നമ്പര്‍ ജഴ്‌സിയ്ക്ക് ഉടമയായത്. ഹ്യൂഗോ ബൗമസ് (7), ആദം ലെ ഫോണ്‍ഡ്രേ (9), ഹെര്‍നന്‍ സന്‍താന (6). ഗോഡാര്‍ഡ് (21) ഫാള്‍ (25) ജൊഹ്‌റു (5) എന്നിങ്ങനെയാണ് മറ്റ് മുംബൈ താരങ്ങളുടെ ജഴ്‌സി നമ്പര്‍.

ഈ മാസം ഇരുപതിനാണ് ഐഎസ്എല്‍ ഏഴാം സീസണിന് തുടക്കമാകുക. എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് മഹാമാരി കാരണം കാണികളില്ലാതെയാണ് ഈ സീസണിലെ മുഴുവന്‍ മത്സരവും നടക്കുക.