കിബുവും കൂട്ടരും അടുത്ത ആഴ്ച്ചയെത്തും, കരോളിസും ഇന്ത്യയിലേക്ക്
ഐഎസ്എല്ലില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി കിബു വികൂനയുടെ നേതൃത്വത്തിലുളള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സംഘവും സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും അടുത്ത് ആഴ്ച്ചത്തോടെ ഇന്ത്യയിലെത്തും. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകരോട ബന്ധമുളള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
നിലവില്‍ സ്‌പെയിനിലാണ് കിബു വികൂനയടക്കം ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം പരിശീലകരും. കരോളിസ് സ്‌കിന്‍കിസാകട്ടെ അദ്ദേഹത്തിന്റെ രാജ്യമായ ലിത്വാനിയയില്‍ നിന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഉണ്ടായ വിമാനങ്ങളുടെ റദ്ദാക്കലാണ് കേരളത്തിലെത്താന്‍ പരിശീലകര്‍ക്കും സ്‌പോട്ടിംഗ് ഡയറക്ടര്‍ക്കും അവരുടെ നാടുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്.
കരോളിസ് കേരളത്തില്‍ എത്താന്‍ കഴിയാത്തതിലുളള വൈമനസ്യം പലതവണ പരസ്യമായും പ്രകടിപ്പിച്ചിരുന്നു. സഹചര്യങ്ങളാണ് ഇങ്ങനെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയതെന്നും കൊച്ചിയിലെത്തി കാര്യങ്ങള്‍ നീക്കുന്നതിലായിരുന്നു തനിക്ക് താല്‍പര്യമെന്നുമാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. എങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖ്യ പരിശീലകന്‍ കിബു വികൂനയുമായി ദിവസവും ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമായിരുന്നു.
അതെസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സംഘം കൊച്ചിയിലേക്കാണോ ഗോവയിലേക്കാണോ എത്തുന്ന കാര്യത്തില്‍ വ്യക്തമല്ല. ദിവസങ്ങള്‍ക്കുളളില്‍ പരിശീലനം ആരംഭിക്കേണ്ടതിനായില്‍ ഗോവിയിലേക്ക് നേരിട്ട് എത്താനാണ് സാധ്യത കൂടുതല്‍ കാണുന്നത്.
നിലിവില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെയാണ് കളിക്കാരുടെ പരിശീലനം ബ്ലാസറ്റേഴ്‌സ് കോച്ചുമാര്‍ നടത്തുന്നത്. നേരിട്ടെത്തുന്നതോടെ പരിശീലക ക്യാമ്പ് ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ഇതിനായി താരങ്ങളോട് ഗോവയിലേക്ക് വരാന്‍ തയ്യാറാകാനും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി പല ഇന്ത്യന്‍ താരങ്ങളും തങ്ങള്‍ പ്രാദേശികമായി പരിശീലിക്കുന്ന കളിക്കളത്തോട് വിടപറഞ്ഞുളള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.