ഡച്ച് ലീഗ് സൂപ്പര്‍ താരവുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നു, റൂമര്‍ അലാര്‍ട്ട്

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഡച്ച് ലീഗില്‍ കളിക്കുന്ന ഒരു താരവുമായി ചര്‍ച്ച നടത്തുന്നതായി വാര്‍ത്തകള്‍. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഡച്ച് ലീഗിലെ അഡോ ടെന്‍ഹാഗ് എഫ്‌സിയുടെ സൂപ്പര്‍ താരം എല്‍സണ്‍ ഹൂയ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
28 വയസ്സുകാരനായ ഈ കുറക്കാവോ വംശജനായ ഡച്ച് ലീഗ് താരത്തിന് നാല് കോടിയ്ക്ക് മുകളില്‍ ആണ് മാര്‍ക്കച്ച് വാല്യൂ. ഇടതു -വലതു വിംഗുകളിലും മുന്നേറ്റ നിര താരമായും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയും കളിക്കാന്‍ കഴിവുളള താരമാണ് എല്‍സണ്‍ ഹൂയ.
കുറക്കാവോ ടീമിനു വേണ്ടി 27 മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട് എല്‍സണ്‍ ഹൂയ. കുറക്കാവോ അണ്ടര്‍ 20, 23 ടീമുകള്‍ക്കായും കുറക്കാവോ കളിച്ചിട്ടുണ്ട്.
അഡോ ടെന്‍ഹാഗ് എഫ്‌സിയ്ക്കായി 2017 മുതല്‍ ബൂട്ടുകെട്ടുന്ന ഹൂയ 63 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളാണ് നേടിയിട്ടുളളത്. വിവിധ ഡച്ച് ക്ലബുകള്‍ക്ക് പുറമെ യൂറോപ്പിലെ വിവിധ ക്ലബുകളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.