ഇന്ത്യയിലേക്ക് വരുന്നു, വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കുന്ന താരം

ഇന്ത്യയിലേക്ക് വരുന്നതായി സൂചിപ്പിച്ച് ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് തുറന്ന് പറഞ്ഞ ക്രെയേഷ്യന്‍ മിഡിഫീല്‍ഡര്‍ ഡാമിര്‍ സോവ്‌സിച്ച്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഇന്ത്യയിലേക്ക് വരുന്നതായി പരോക്ഷമായി സോവ്‌സിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രതീകമായി താജ്മഹലിലേക്ക് ആരോ ഇട്ടാണ് സോവ്‌സിച്ച് പരോക്ഷ സൂചന നല്‍കുന്നത്.

നേരത്തെ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനന്‍ മാധ്യമമായ ‘സ്പോര്‍ട്ട് സ്പോര്‍ട്ട് ഡോട്ട് ബി എ’യോടാണ് സോവ്‌സിച്ച് താന്‍ ഇന്ത്യന്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ പോകുന്നതായി അറിയിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സോവ്സിച്ച് തന്നെ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണില്‍ ബോസ്നിയന്‍ ക്ലബ്ബായ മോസ്റ്റാറിന്റെ താരമായിരുന്ന സോവ്സിച്ചിന് മുപ്പത് വയസാണ് ഉളളത്.

‘ബ്ലാസ്റ്റേഴ്സുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്നത് ശരിയാണ്. കേരള ക്ലബുമായി അടുത്ത് തന്നെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് എന്റെ കരിയറില്‍ തീര്‍ച്ചയായും ഒരു പുതിയ വെല്ലുവിളി ആയിരിക്കും. ഇന്ത്യയിലേക്ക് പോകുന്നത് വരെ എഫ് കെ ഗോരാസ്ഡെയിലായിരിക്കും ഞാന്‍ പരിശീലനം നടത്തുക’ സോവ്സിച്ച് പറഞ്ഞതിപ്രകാരമാണ്.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എണ്ണവും ബ്ലാസ്റ്റേഴ്സിന്റെ കളി മികവുമെല്ലാമണത്രെ സോവ്സിച്ചിനെ ക്ലബിലേക്ക് ആകര്‍ശിച്ചതത്രെ.

പ്രശസ്ത ക്രോയേഷ്യന്‍ ക്ലബ്ബുകളായ എന്‍ കെ സാഗ്രെബ്, ഡൈനാമോ സാഗ്രബ് എന്നിവിടങ്ങളില്‍ പന്ത് തട്ടിയിട്ടുളള താരമാണ് സോവ്സിച്ച്. ഇസ്രായേലി ക്ലബ്ബായ ഹേപല്‍ ടെല്‍ അവീവിന് വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുണ്ട്. ബോസ്നിയയിലാണ് ജനിച്ചതെങ്കിലും ക്രൊയേഷ്യയുടെ അണ്ടര്‍ 21 ടീമിന്റെ ജേഴ്സിയും താരം അണിഞ്ഞിട്ടുണ്ട്.

You Might Also Like