ഡീല്‍ ടണ്‍, ബ്ലാസ്‌റ്റേഴ്‌സിലേക്ക് ആദ്യ വിദേശ താരം, ആവേശപ്രഖ്യാപനം ഉടന്‍

ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് അറുതിയായി. മോഹന്‍ ബഗാനില്‍ കിബു വികൂനയുടെ പ്രിയ ശിഷ്യന്‍ ഹൊസബെ ബെറ്റിയ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് ഉറപ്പായി. മോഹന്‍ ബഗാനെ ഐലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഹൊസബെ ബെറ്റിയ.

മധ്യനിരയില്‍ വലിയ ആക്രമണോത്സുകതയോ പേസോ ബെയ്റ്റിയ പ്രകടിപ്പിക്കില്ലെങ്കിലും കൃത്യമായ പാസുകള്‍ നല്‍കി മത്സരത്തില്‍ അവസാനം വരെ വിജയത്തിനായി പോരാടുന്ന താരമാണ് ബേറ്റിയ. കൂടാതെ കൃത്യതയാര്‍ന്ന പാസ്സുകളും ഇദ്ദേഹം നല്‍കാറുണ്ട്.

ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനിന്റെ 16 മത്സരങ്ങളിലും കളിച്ച ബെയ്റ്റിയ 3 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 2019-ല്‍ ആണ് ബെയ്റ്റിയ മോഹന്‍ ബഗാനില്‍ എത്തുന്നത്.

റയല്‍ സോസിഡാഡ് -ബി ടീമിനു വേണ്ടി കളിച്ചു കൊണ്ടായിരുന്നു പ്രെഫഷണല്‍ ഫുട്‌ബോളില്‍ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. സോസിഡാസിനായി 92 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളും നേടി. അവിടെ നിന്നും ചില സ്പാനിഷ് ക്ലബുകള്‍ക്കായി കളിച്ച താരം പിന്നീട് ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു.

അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായ ഫ്രാന്‍ ഗോണ്‍സാലസിനെ കുറിച്ചോ, ബാബ ദിവാരയെ കുറിച്ചോ ഇതുവരെ പുതിയ റിപ്പോര്‍ട്ടുകളൊന്നും ഇല്ല.

You Might Also Like