മണിക്കൂറുകള്‍ക്കകം ആദ്യ വിദേശതാരത്തെ പ്രഖ്യാപിക്കും, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് സൂചന. ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ആദ്യ വിദേശ താരത്തെ ക്ലബ് ബുധനാഴ്ച്ച പ്രഖ്യാപിച്ചേക്കും. അതിനുളള മുന്നൊരുക്കങ്ങള്‍ ക്ലബ് നടത്തി കഴിഞ്ഞതായാണ് സൂചന.

സാദാരണയായി ബ്ലാസ്റ്റേഴ്‌സ് എല്ലാ ബുധനാഴ്ച്ചകളിലുമാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്താറ്. അത് ഈ സീസണിലും ആവര്‍ത്തിക്കും. എന്നാല്‍ ഏത് വിദേശ താരത്തൈയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുക എന്ന വ്യക്തമല്ല. നിരവധി ഊഹാപോഹങ്ങലാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്.

നിലവിലെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളില്‍ ആരെല്ലാം ക്ലബിലുണ്ടാകും എന്ന കാര്യത്തിലും ഇത് വരെ അന്തിമ ധാരണയായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല താരങ്ങളോടും പ്രതിഫലം കുറക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ സീസണില്‍ പല താരത്തങ്ങളും ക്ലബ് വിട്ടേക്കും,

അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് തന്റെ പ്രിയപ്പെട്ട താരങ്ങളെ കൊണ്ട് വരാന്‍ പുതിയ പരിശീലകന്‍ കിബു വികൂന ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍, ബെയ്റ്റിയ, സുഹൈര്‍ തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

You Might Also Like