ബ്ലാസ്റ്റേഴ്‌സ് നായകനുമായി ഈ ഐഎസ്എല്‍ ക്ലബ് അവസാന വട്ട ചര്‍ച്ചയില്‍
കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബെചെയുമായി ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗ്ബെചെയുടെ ഏജന്റുമായി അവസാന വട്ട ചര്‍ച്ചയിലാണ് ഹൈദരാബാദെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു എഫ്‌സി മുന്‍ പരിശീലകനായ ആല്‍ബര്‍ട്ട് റോക്ക പരിശീലിപ്പിക്കുന്ന ഹൈദരാബാദിന് ഓഗ്‌ബെചെയ എങ്ങനെയെങ്കിലും സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മികച്ച ഓഫറും അവര്‍ താരത്തിന് നല്‍കി കഴിഞ്ഞു.
ഇത് മുന്നില്‍ കണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് മലാഗയുടെ നായകന്‍ ആയ അര്‍മാന്‍ഡോ സാദിക്കുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് പോലെ തന്നെ റാഫേല്‍ മെസ്സി ബൗളിയെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്താന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.
നിലവില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും അദികം ഗോള്‍ നേടിയിട്ടുളള താരമാണ് ഓഗ്‌ബെചെ. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടിയ 29 ഗോളുകളില്‍ 15ഉം ഈ മുന്‍ പിഎസ്ജി താരത്തിന്റെ വകയായിരുന്നു. എന്നാല്‍ കൊറോണ മൂലം ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങിയിരുന്നു. ഇതാണ് നൈജീരിയന്‍ താരം ക്ലബ് വിടുന്നതിലേക്ക് നയക്കുന്നത്.