‘ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ ക്ലബ് അതിന് അനുവദിച്ചില്ല’

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് വിടാന്‍ തനിയ്ക്ക് ഒരു ആഗ്രഹവും ഉണ്ടാക്കിയിരുന്നില്ലെന്നും എന്നാല്‍ കേരള ക്ലബ് അതിന് അനുവദിച്ചില്ലെന്നും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും മലയാളിയുമായി സികെ വിനിത്. മലയാള കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടന്ന ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

2018-19 സീസണില്‍ ഡിസംബറിലെ ബ്രേക്കിന് ശേഷം ടീമില്‍ തിരികെയെത്താന്‍ സാധിച്ചില്ല. രണ്ട് വര്‍ഷത്തെ കോണ്ട്രാക്റ്റ് ബാക്കിയുണ്ടായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതാണെന്ന് സികെ വിനീത് പറഞ്ഞു. ചെന്നൈയിന്‍ എഫ്‌സിയിലേക്ക് പോവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാണ് തനിയ്ക്ക് ആഗ്രഹമെന്ന് അറിയച്ചു. എന്നാല്‍ മറ്റൊരു ഓപ്ഷന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തനിക്ക് നല്‍കിയില്ല’ വിനീത് പറഞ്ഞു.

പിന്നീട് ജെംഷദ്പൂര്‍ തിരഞ്ഞെടുത്തത് വന്ന ഓഫറുകളില്‍ ഭേദം എന്ന നിലയ്ക്കാണെന്നും സികെ വിനീത് കൂട്ടിച്ചേര്‍ത്തു. ജംഷദ്പൂരിനായി 10 മത്സരങ്ങള്‍ കളിച്ച സി കെ ഒരു ഗോളും നേടിയിരുന്നു.

മുമ്പ് ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുന്‍പ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്‌കോറര്‍ വിനീത് ആയിരുന്നു. നിലവില്‍ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് മാറിയേക്കുമെന്നും വാര്‍ത്തകളുണ്ട്.