പകുതിയില്‍ അധികം പേരും പോസിറ്റീവ്, കളിക്കാനാളില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത് കുതിയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി വലിയ തിരിച്ചടി. കൊവിഡ് മഹാമാരി ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ താണ്ഡവമാടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയില്‍ അധികം താരങ്ങള്‍ക്കും കോവിഡ് പോസിറ്റീവ് ആയിരിക്കുരയാണെന്നാണ് കൊല്‍ക്കത്തന്‍ ചാനലായ ന്യൂസ് ടൈം ബ്ലംഗ്ലാ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഞ്ച് താരങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതോടെ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ന്നുളള പോക്ക് പോലും ആശങ്കയിലായിരിക്കുകയാണ്. കോവിഡ് അധികരിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരവും മാറ്റിവെക്കേണ്ടി വരും. ഇത് ലീഗില്‍ മുന്നോട്ടുളള കുതിപ്പിന് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാതുും.

നിലവില്‍ പരിശീലനം പോലും ഇല്ലാതെ ഹോട്ടലില്‍ അടഞ്ഞിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങലും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും. നാല് ദിവസമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തിന് ഇറ്ങ്ങിയിട്ട് തന്നെ.

ഐ എസ് എല്ലില്‍ ആകെ 70ല്‍ അധികം കൊറോണ കേസുകള്‍ ഇപ്പോള്‍ ഉണ്ട്. മൂന്ന് ക്ലബുകള്‍ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഐസൊലേഷനില്‍ ആണ്. ഇതോടെ ഐഎസ്എല്‍ റദ്ദാക്കുമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

You Might Also Like