ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്, വിദേശ താരങ്ങള്‍ ഒഴുകണം

Image 3
FootballISL

ഐഎസ്എല്ലിലും ഐലീഗിലും വിദേശ താരങ്ങളെ കുറയ്ക്കാനുളള നീക്കവുമായി ഓള്‍ ഇന്ത്യ ഫെഡറേഷന്‍ മുന്നോട്ട് പോകുന്നതിനിടെ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴുളളതില്‍ നിന്നും വിരുദ്ധമായി വിദേശ താരങ്ങളുടെ എണ്ണം എട്ടാക്കി കുറയ്ക്കണമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം.

വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച് അഭിപ്രായം അറിയാന്‍ ഐഎസ്എല്‍ ക്ലബുകളുമായി ഫുട്‌ബോള്‍ സ്‌പോട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വിദേശ താരങ്ങലുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്‌സ് ഉന്നയിച്ചത്. മറ്റ് ക്ലബുകളാകട്ടെ ഏഴ് താരങ്ങളെന്ന ഇപ്പോഴുളള നിയമം തുടരണമെന്നും ആവശ്യപ്പെട്ടു.

അതെസമയം വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ സംബന്ധിച്ച് തലപുകയ്ക്കുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. നാലോ അഞ്ചോ താരങ്ങളാക്കി കുറയ്ക്കാനാണ് ഫെഡറേഷന്‍ ആലോചിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശ പ്രകാരമാണ് വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ആലോചിയ്ക്കുന്നത്.

ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. വിദേശികളുടെ എണ്ണം കാര്യമായി കുറയ്ക്കാനിടയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.