മൈതാനത്തിറങ്ങി സര്‍പ്രൈസ് താരങ്ങളും, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആവേശത്തില്‍

ഐഎസ്എല്‍ ഏഴാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കാത്തിരിപ്പിന് അ്ന്ത്യമായി സമ്പൂര്‍ണ്ണ ടീം മൈതാനത്തിറങ്ങി.
ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വിദേശതാരങ്ങളായ ഫാക്കുന്‍ഡോ പെരേരയും ജോര്‍ദാന്‍ മുറേയും കൂടി പരിശീലനത്തിനിറങ്ങിയതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ആയിരിക്കുന്നത്.
ഇരുവരും ഗോവയിലെത്താന്‍ വൈകിയതാണ് ക്വാറന്‍ഡീസന്‍ കാലവധി ഇത്ര നീളാന്‍ കാരണം. ഇരുവര്‍ക്കും ആവേശോജ്ജ്വല സ്വീകരണമാണ് സഹതാരങ്ങള്‍ പരിശീലന മൈതാനത്ത് നല്‍കിയത്.
നവംബര്‍ 20ന് ഐഎസ്എല്ലിലെ ആദ്യ മത്സരം ഇതോടെ ഇരുവരുടേയും ‘പ്രീസീസണ്‍’ ഒരുക്കം കൂടിയാകും. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.
അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഗോവയില്‍ വന്‍ മുന്നൊരുക്കമാണ് നടത്തുന്നത്. പ്രീസീസണ്‍ മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിനോട് ഒഴിയെ മറ്റ് മൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇതില്‍ ഹൈദരാബാദിനേയും ജംഷഡ്പൂരിനേയും തോല്‍പിച്ചപ്പോള്‍ മുംബൈ സിറ്റി എഫ്‌സിയോട് സമനില വഴങ്ങി.