കോവിഡ് ബാധിച്ചത് രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക്, ഒടുവില്‍ ആശ്വാസ വാര്‍ത്ത

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് താരങ്ങള്‍ കോവിഡ് മാഹമാരിയ്ക്ക് അടിമപ്പെട്ടതായി വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ നിലവില്‍ ഈ താരങ്ങള്‍ കോവിഡ് രോഗം ഭേദമായതായും മാര്‍ക്കസ് വെളിപ്പെടുത്തുന്നു. നിലവില്‍ ഈ താരങ്ങള്‍ ടീം ഹോട്ടലില്‍ ക്വാറഡീനിലാണെന്നും മാര്‍ക്കസ് വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിലുളള ഇന്ത്യന്‍ താരങ്ങള്‍ക്കാണ് കോവിഡ് ബാധയേറ്റത്. ഇരുവരും മറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

അതെ,സമയം കോവിഡ് ബാധിച്ച താരങ്ങള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. താരങ്ങള്‍ക്ക് കോവിഡ് ഭേദമായി എന്ന വാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

നിലവില്‍ ഇതുവരെ പത്തോളം ഐഎസ്എല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവായെന്നാണ് അറിയാന്‍ കഴിയുന്നത്. ജംഷഡ്പൂര്‍ പരിശീലകന്‍ ഓവല്‍ കോയിലിനും നോര്‍ത്ത് ഈസ്റ്റ് സഹപരിശീലകന്‍ ഖാലിദ് ജമീലിനും കോവിഡ് പോസ്റ്റീവായിരുന്നു. ഇതില്‍ ഓവല്‍ കോയില്‍ രോഗമുക്തി നേടി ജംഷഡ്പൂരില്‍ പരിശീലന ചുമത കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

നിലവില്‍ കര്‍ശന സുരക്ഷയ്ക്കുളളിലാണ് താരങ്ങളെല്ലാം ഉളളത്. ഐഎസ്എല്ലിനായി ഗോവയില്‍ ബയോ സെക്യുര്‍ ബബിള്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായാല്‍ തന്നെ ഉടന്‍ കണ്ടെത്താനുളള മാര്‍ഗങ്ങളും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.