ആഫ്രിക്കന്‍ രാജ്യന്തര താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്, വിദേശ സൈനിംഗ് പൂര്‍ത്തിയായി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവശേഷിക്കുന്ന രണ്ട് വിദേശതാരങ്ങളുടെ ഒഴിവുകളിലേക്ക് താരങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യന്തര ടീമില്‍ കളിച്ചിട്ടുളള ഒരു ആഫ്രിക്കന്‍ പ്രതിരോധ താരത്തേയും ഒരു ഏഷ്യന്‍ സ്‌ട്രൈക്കറേയും ആണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ താരമാരാണെന്ന് വെളിപ്പെടുത്താന്‍ മാര്‍ക്കസ് തയ്യാറായില്ല. ഇതോടെ ആ താരങ്ങള്‍ ആരെന്ന് അറിയാനുളള നെട്ടോട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

നേരത്തെ നിരവധി പേരുകള്‍ പുറത്ത് വന്നെങ്കിലും അതെല്ലാം റൂമറുകള്‍ മാത്രമായി അവസാനിക്കുകയായിരുന്നു. ഇതിനിടേയാണ് മാര്‍ക്കസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഒക്ടോബര്‍ 20ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്ന പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗ് പൂര്‍ത്തികരിച്ചു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

പ്രതിരോധ നിരയില്‍ മറ്റൊരു ആഫ്രിക്കന്‍ താരം കൂടി വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വന്‍ ശക്തിയായി മാറും. നിലവില്‍ സിംബാബ് വെ താരം കോസ്റ്റ നമോയിനിസുവാണ് പ്രതിരോധ നിരയിലെ ഏക വിദേശ താരം. പുതിയ താരം കൂടി എത്തുന്നതോടെ ബ്ലാസ്‌റ്റേഴസ് പ്രതിരോധ നിരയില്‍ ആഫ്രിക്കന്‍ കോംമ്പോ ആയിരിക്കും വര്‍ക്ക് ചെയ്യുക.

നിലവില്‍ അഞ്ച് വിദേശ താരങ്ങളുടെ പ്രഖ്യാപനമാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തയിട്ടുളളത്. ഫക്കുണ്ടോ പെരേര, വിസന്റെ ഗോമസ്, കോസ്റ്റ നമോനിസു, ഗാരി ഹൂപ്പര്‍, സെര്‍ജിയോ സിഡോച എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്ന വിദേശ താരങ്ങള്‍.

You Might Also Like