വിദേശ സൈനിംഗ് പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്, രണ്ട് സൂപ്പര്‍ താരങ്ങളെ കൂടി സ്വന്തമാക്കി

Image 3
FootballISL

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി. വിദേശ ക്വാട്ടയിലേക്ക് അവശേഷിക്കുന്ന രണ്ട് താരങ്ങളേ കൂടി കേരള ക്ലബ് സ്വന്തമാക്കിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതോടെ പ്രീസീസണ്‍ പരിശീലനത്തിനായി ഇനി രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സിന് ഒരുങ്ങാം.

ഏഷ്യന്‍ ക്വാേട്ടയിലേക്ക് ഓസ്‌ട്രേലിയ സെന്റര്‍ ബാക്ക് ജോര്‍ദന്‍ എല്‍സിയേയും സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ലൂക മാസെന്‍ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സ്ലൊവേനിയന്‍ യൂത്ത് ടീമുകളില്‍ കളിച്ച ലൂക നിലവില്‍ സ്ലൊവേനിയന്‍ രണ്ടാം ഡിവിഷന്‍ ലീഗ് ക്ലബ് ട്രിഗ്ലാവ് ക്രാെന്റ താരമാണ്. അഡ്‌ലൈഡ് യുണെറ്റഡില്‍ നിന്നാണ് ജോര്‍ദന്‍ എല്‍സിയുടെ വരവ്.

വിസന്റെ ഗോമസ്, ഫക്കുണ്ടോ പെരേ, കോസ്റ്റ നമോയിനിസു, ഗാരി ഹൂപ്പര്‍ എന്നിവരാണ് മറ്റ് വിദേശ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോചയേയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

അതെസമയം കിബു വികൂനയുടെ നേതൃത്വത്തിലുളള ബ്ലാസ്റ്റേഴ്‌സ് പരിശീലക നിര ഇതിനോടകം തന്നെ ഗോവയിലെത്തിയിട്ടും. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടറും ഗോവയിലെത്തിയിരുന്നു.