ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ പ്രീസീസണ്‍ ആരംഭിക്കുന്നു
ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം സീസണിനുളള ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണ്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന ക്യാമ്പിനെ അസിസ്റ്റന്‍ഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദാകും പരിശീലിപ്പിക്കുക.
കോവിഡ് മഹാമാരി മൂലം നിലവില്‍ വിദേശ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ നിര്‍വ്വാഹമില്ല. ഇതോടെയാണ് ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍കൊള്ളിച്ച് ഇഷ്ഫാഖിന്റെ നേതൃത്വത്തില്‍ പ്രീസീസണ്‍ തുടങ്ങാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ നിരവധി ഇന്ത്യന്‍ താരങ്ങളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇവരെയെല്ലാം അണിനിരത്തി പ്രീസീസണ്‍ നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
നിലവില്‍ ഗോവയിലാണ് ഇത്തവണത്തെ ഐഎസ്എല്‍ നടക്കുന്നത്. ഗോവയിലെ ബാംബോളിമിലെ ജി എംസി അത്ലറ്റിക് സ്റ്റേഡിയം ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാകുക. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റ് മൂന്ന് ടീമുകള്‍ക്കും ബാംബോളിമിലെ ജി എംസി അത്ലറ്റിക് സ്റ്റേഡിയം തന്നെയായിരിക്കും ഹോം ഗ്രൗണ്ട്.
അതെസമയം ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും വാസ്‌കോഡ ഗാമയിലെ തിലക് നഗര്‍ സ്റ്റേഡിയവും മൂന്ന് വീതം ടീമുകള്‍ക്കായിരിക്കും ഹോം ഗ്രൗണ്ട്. ടീമുകളുടെ പരിശീലകനത്തിനായി 10 മൈതാനങ്ങളും ഗോവയില്‍ ഒരുങ്ങും.