ബ്ലാസ്‌റ്റേഴ്‌സ് ട്രോളി, കൗണ്ടറുമായി സഹല്‍, പരിശീലനത്തിനിടെ ചിരി നിമിഷം

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിനായി കൈമെയ് മറന്നുളള പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കോവിഡ് മഹാമാരി മൂലം ഗോവയില്‍ മാത്രം നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങളെല്ലാം ഏതാണ്ട് ഗോവയില്‍ എത്തി കഴിഞ്ഞു.

ഇന്ത്യന്‍ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം ഗോവയിലെ മാപുസയില്‍ പുരോഗമിക്കുന്നത്. പരിശീലനത്തിന്റെ രസകരമായ നിമിഷങ്ങളും സംഭവങ്ങളുമെല്ലാം ബ്ലാസ്റ്റേഴ്‌സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍ക്കും വീഡിയോക്കുമെല്ലാം ലഭിക്കുന്നത്.

ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് യുവതാരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ലാല്‍റുത്താര, ജെസല്‍ എന്നിവരെ ട്രോളികൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവെച്ചു. നിങ്ങളുടെ ഗ്യാങ്ങിനെ ടീച്ചര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയാല്‍ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെച്ചത്.

ഇതിന് മറുപടിയായി സഹല്‍ കമന്റുമായി രംഗത്തെത്തി. ‘ഞങ്ങള്‍ ‘ഔട്ട് സ്റ്റാഡിംഗ്’ സ്റ്റുഡന്‍സാകുന്നു, ശരിയല്ലേ?’ കേരള ബ്ലാസ്റ്റേഴ്‌സിനെ ടാഗ് ചെയ്ത് സഹല്‍ ചോദിക്കുന്നു. രസകരമായ മൂന്ന് ഇമോജികളും സഹല്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ നിരവധി ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി.