ആ പ്രഖ്യാപനം വരുന്നു, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ മണിക്കൂര്‍
ഐഎസ്എല്‍ ഏഴാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്ന് പ്രധാനപ്പെട്ട ദിനമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം സീസണിലേക്കുളള ജെഴ്‌സി പ്രകാശനം ഇന്നുണ്ടാകും. ബ്ലാസ്റ്റേഴ്‌സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
മൂന്ന് ജേഴ്‌സികള്‍ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ പുറത്തിറക്കുക. എവേ-ഹോം ജഴ്‌സിയ്ക്ക് പുറമെ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ട് ഇറങ്ങിയവര്‍ക്കുള്ള ആദരവായുള്ള ജഴ്‌സിയും പ്രകാശനം ചെയ്യും. ആരാധകരില്‍ നിന്ന് തിരഞ്ഞെടുത്ത ഡിസൈനിലായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ ജഴ്‌സി.
കഴിഞ്ഞ വര്‍ഷം കൊച്ചി ലുലു മാളില്‍ വലിയ ആഘോഷമായാണ് ജെഴ്‌സി പ്രകാശനം നടത്തിയത്. എന്നാല്‍ ഈ സീസണില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാകും ജെ്‌ഴ്‌സി പ്രകാശനം.
റെയോര്‍ സ്‌പോര്‍ട്‌സ് ആകും കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സികള്‍ തയ്യാറാക്കുന്നത്. അത് സംബന്ധിച്ചുളള പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് നേരത്തെ നടത്തിയിരുന്നു.
അതെസമയം നിലവില്‍ ഗോവയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലകനം പുരോഗമിക്കുന്നത്. പ്രീ സീസണിന്റെ ഭാഗമായി ഒരു മത്സരം ബ്ലാസ്റ്റേഴ്‌സ് കളിച്ചുകഴിഞ്ഞു. ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരെ 2-0ത്തിന് വിജയം നേടാനും ബ്ലാസ്റ്റേഴ്‌സിന് ആയിരുന്നു.