ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലിറങ്ങി, കടുത്ത നിയന്ത്രണങ്ങള്‍, പരിശീലന ഗ്രൗണ്ടും മാറി

പ്രീസീസണിനായുളള പരശീലനം കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു. അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങോടെയാണ് പരിശീലനമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ പറയുന്നു.

ഒരു സമയം ഏഴ് കളിക്കാര്‍ക്ക് മാത്രം ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങാനാകു. പരിശീലകരുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. മൂന്ന് കോച്ചിംഗ് സ്റ്റാഫിന് മാത്രമേ പരിശീലനം ഒരേ സമയം നിയന്ത്രിക്കാനാകു. ഗോവയിലുളള 22 ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശീലനത്തിന് ഏര്‍പ്പെടുന്നത്.

പീഡം ഗ്രൗണ്ട്അതെസമയം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക മൈതാനവും താല്‍ക്കാലികമായി മാറിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്‍ സംഘാടകര്‍ അനുവദിച്ച പീഡം സ്‌പോട്‌സ് കോംപ്ലക്‌സില്‍ ടര്‍ഫിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവില്‍ മപുസയിലെ തന്നെ ദുബുര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങുന്നത്.

2016 മുതല്‍ ഐവീഗ് ക്ലബുകളായ സാല്‍ഗോക്കര്‍ ഗോവയുടെയും ഡെംപോയുടെയും സ്‌പോര്‍ട്ടിങ് ഗോവയുടേയുമൊക്കെ ഹോം ഗ്രൗണ്ട് ആയിരുന്നു ദുബുര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം.

ദുബുര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന്റെ നേതൃത്വത്തിലാണ് പീഡം സ്‌പോട്‌സ് കോംപ്ലക്‌സിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഗ്രൗണ്ട് സെറ്റ് ആകുന്ന മുറയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് പരിശീലനം പീഡം സ്‌പോട്‌സ് കോംപ്ലക്‌സിലേക്ക് മാറ്റും.

You Might Also Like