അവിശ്വസനീയമായി ഗോള്‍ വേട്ടനടത്തുന്ന ‘നാച്ചുറല്‍ കില്ലറാണ്’ അവന്‍, സൂപ്പര്‍ താരത്തെ കുറിച്ച് എസ്ഡി

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറെ പ്രശംസകൊണ്ട് മൂടി സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. കളിക്കളത്തില്‍ അവിശ്വസനീയമ രീതിയില്‍ ഗോള്‍ വേട്ട നടത്താന്‍ സാധിക്കുന്ന താരമാണ് ഹൂപ്പറെന്നാണ് സ്‌കിന്‍കിസ് വിലയിരുത്തുന്നത്. ഹൂപ്പറുടെ ഗോള്‍ നേടാനുളള ശേഷി വൈകാതെ തന്നെ ആരാധകരുടെ പ്രിയ താരമാക്കി ഹൂപ്പറെ മാറ്റുമെന്നും സ്‌കിന്‍കിസ് പറഞ്ഞു.

അതെസമയം ഐഎസ്എല്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിലേക്കുളള വരവ് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന ഗാരി ഹൂപ്പര്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്സിനായി തന്റെ പരിചയ സമ്പത്ത് വിനിയോഗിക്കാനാകും എന്ന പ്രതീക്ഷ പങ്കുവെച്ച താരം നിര്‍ണ്ണായക ഗോളുകളും ടീമിനായി നേടാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു ഹൂപ്പര്‍.

‘എന്റെ കളി ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണെന്നും അതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. തന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന് വേണ്ടി നിര്‍ണായ ഗോളുകള്‍ നേടാനും വെല്ലുവിളികള്‍ അതിജീവിക്കാനും ഐഎസ്എല്‍ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ ഹൂപ്പര്‍ പറയുന്നു.

ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളെ കണ്ടുമുട്ടാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കാനുമുള്ള ആകാംക്ഷയിലാണ് താനെന്ന് പറയുന്ന ഇംഗ്ലീഷ് താരം ഗോവയില്‍ പ്രീ സീസണിനായി ഉടന്‍ ടീമിനൊപ്പം ചേരുമെന്നും കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് ഗാരി ഹൂപ്പറുമായി കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷത്തേക്കാണ് ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക.

You Might Also Like