തോറ്റുകൊണ്ട് തുടങ്ങിയത് ദൈവത്തിന്റെ പോരാളികളായത് കൊണ്ടല്ല, നിരവധി പോസിറ്റീവുകളുടെ സംഗമമാണിത്

ജാക്‌സണ്‍ ഇട്ടി അബ്രഹാം
തോറ്റുകൊണ്ട് തുടങ്ങി..!
അത് ദൈവത്തിന്റെ പോരാളികള്‍ ആയതുകൊണ്ടല്ല. മറിച്ച് ടീം സെറ്റ് ആകാത്തത് കൊണ്ടാണ്..!
ഒരു പുതിയ ടീമുമായി വന്ന് ആദ്യ കളി തന്നെ ഡിഫെന്‍ഡിംഗ് ചാമ്പ്യന്‍സിനോട് ജയിക്കാമെന്ന് കടുത്ത ബ്ലാസ്റ്റേഴ്സ് സപ്പോര്‍ട്ടേഴ്സ് പോലും കരുതിയിരുന്നു എന്ന് തോന്നുന്നില്ല..!
സെറ്റ് ആകാനുള്ള സമയം കിട്ടിയാല്‍ ഈ ടീം മനോഹരമായി പെര്‍ഫോം ചെയ്യും എന്ന കാര്യം ആദ്യ കളിയില്‍ നിന്നും വ്യക്തമാണ്. ഒരു പ്രീ സീസണോ കഴിഞ്ഞ സീസണ്‍ ഒന്നിച്ചു കളിക്കുകയോ ചെയ്യുന്ന ഒരു കോര്‍ അല്ല ബ്ലാസ്റ്റേഴ്സിന് ഉള്ളത്. സീസണിന്റെ പകുതി എങ്കിലും ആയെങ്കിലെ ട്രാക്കില്‍ എത്തുകയൊള്ളു..!
എങ്കിലും എടികെയ്‌ക്കെതിരെയുളള കളി ബ്ലാസ്റ്റേഴ്സ് സപ്പോര്‍ട്ടര്‍ എന്ന നിലയില്‍ എനിക്ക് വളരെയധികം സന്തോഷം നല്‍കി. സെന്റര്‍ ബാക്ക് പ്ലേയര്‍സ് കോസ്റ്റയും കോനെയും അവരുടെ മികച്ച വ്യതിഗത പ്രകടനം പുറത്തെടുത്തു. ഇനി അവര്‍ തമ്മിലുള്ള കോമ്പോ ബില്‍ഡ് ആയാല്‍ പിന്നെ ഏത് വമ്പനും ഗോള്‍ അടിക്കാന്‍ വിയര്‍ക്കും..!
കിബുവിന്റെ തുറുപ്പു ചീട്ട് വിസന്റെ ഗോമസ് തന്റെ പ്രതിഭയുടെ സാമ്പിള്‍ കാണിച്ചിട്ടുണ്ട്. ടീമുമായി പൊരുത്തപ്പെടുമ്പോള്‍ അത് ഫുള്‍ സ്വിങ്ങില്‍ കാണാന്‍ കഴിയും..!
പിന്നെ ഫേക്കുണ്ടോ പരേര എന്ന പ്ലേയര്‍ സബ് ഇറങ്ങി തനിക്ക് എത്രമാത്രം ഇമ്പാക്ട് ഉണ്ടാക്കാന്‍ പറ്റും എന്ന് കാണിച്ചു തന്നു..!
ഏറ്റവും വലിയ തലവേദന ആയിരുന്ന ഏഗ പൊസിഷന്‍ തന്റെ കരങ്ങളില്‍ ഭദ്രം ആണെന്ന് ആല്‍ബിനോ ഗോമസ് തെളിയിച്ചു..!
എടികെ മോഹന്‍ ബഗാന്റെ ഹെവി പ്രെസ്സിങ്ങില്‍ അല്‍പ്പം നിറം മങ്ങിപ്പോയ സഹല്‍ അടുത്ത കളിയില്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്തും എന്ന് പ്രതീക്ഷിക്കുന്നു..!
NB : ദയവായി ബ്ലാസ്റ്റേഴ്സ്‌നെ സ്‌നേഹിക്കുന്നവര്‍ ആരും മലയാളം കമ്മന്ററി കാണരുത്. കളിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഇംഗ്ലീഷ് കമന്ററി കേട്ടാല്‍ നന്നാകും.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്