99 % ഇന്ത്യന്‍ താരങ്ങളും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു, കാണമിതാണ്

Image 3
FootballISL

ഇന്ത്യയിലെ ഭൂരിഭാഗം ഫുട്‌ബോള്‍ താരങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടണമെന്ന് ആഗ്രഹിക്കാറുണ്ട്. താരങ്ങളുടെ അഭിമുഖങ്ങളും അനുഭവങ്ങളുമെല്ലാം ഇക്കാര്യം സക്ഷ്യപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവില്‍ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട നിഷു കുമാറും ഇക്കാര്യം തുറന്ന് പറയുകയുണ്ടായി.

പണം മാത്രം ലക്ഷ്യമിട്ടല്ല താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തതൈന്നും ഒരിക്കലെങ്കിലും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും നിഷു പറഞ്ഞിരുന്നു. കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയ ബംഗളൂരുവിനെ ഒഴിവാക്കാന്‍ യുപി താരത്തെ പ്രേരിപ്പിച്ചത് ഓഫര്‍ നല്‍കിയത് ബ്ലാസ്റ്റേഴസ് ആയത് കൊണ്ട് മാത്രമാണ്. നേരത്തെ ബ്രസീല്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോ അടക്കമുളള നിരവധി വിദേശ താരങ്ങളും ബ്ലാസ്‌റ്റേഴ്‌സില്‍ ഒരിക്കലെങ്കിലും പന്ത് തട്ടണമെന്നുളള ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു.

എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഒരിക്കലെങ്കിലും കളിക്കണമെന്ന് ഫുട്‌ബോള്‍ താരങ്ങള്‍ സ്വപ്‌നം കാണാന്‍ കാരണം. അതിനുളള പ്രധാന കാരണം മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സിനുളള അതിശക്തമായ ആരാധക കൂട്ടായിമയാണ്. ഐഎസ്എല്ലില്‍ നിരവധി ക്ലബകളുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫുട്‌ബോളിനോടുളള സമീപനം ലോകോത്തരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യൂറോപ്യന്‍ ക്ലബുകള്‍ക്കുമുളളത് പോലെ പാഷനേറ്റായ ഒരു ആരാധക കൂട്ടായിമയാണ് ബ്ലാസ്റ്റേഴ്‌സിനുളളത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സ്വന്തം താരങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവും താരപരിവേശവുമെല്ലാം മറ്റ് ഇന്ത്യന്‍ ക്ലബുകളില്‍ നിന്ന് മഞ്ഞപ്പടയെ വ്യത്യസ്തമാക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്‌റ്റേഡിയത്തില്‍ വന്ന് ഒരു താരം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ ഇന്നേവരെ ലഭിക്കാത്ത അനുഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയും കാണികളുടെ ആഘോഷങ്ങളും ജീവിത്തിലെ മറക്കാനാകാത്ത ഒരനുഭവമായി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാറുന്നു.

യൂറോപ്യന്‍ ലീഗുകളെ അപേക്ഷിച്ച് ഒരു മൂന്നാം കിട ലീഗ് മാത്രമായ ഐഎസ്എല്ലില്‍ ഇത്തരമൊരു അന്തരീക്ഷം ഒരു താരവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കില്ല. എന്നാല്‍ കൊച്ചിയിലെ മഞ്ഞക്കടല്‍ ഏത് യൂറോപ്പന്‍ ലീഗുകളേയും വെല്ലുന്ന വിധത്തിലുളള അനുഭവങ്ങളാണ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സമ്മാനിക്കുന്നത്. തങ്ങളുടെ പേര് അനൗണ്‍സ് ചെയ്യുമ്പോള്‍ ഇളകി മറിയുന്ന ഗ്യാലറിയും മെക്‌സിക്കന്‍ തിരമാലകളും ഒരു ഫുട്‌ബോള്‍ ലോകകപ്പ് കളിക്കുന്നത് പോലെയാകും കളിക്കാര്‍ക്ക് അനുഭവപ്പെടുന്നത്.

ഏതൊരു ഫുട്‌ബോളറും ആഗ്രഹിക്കുന്ന ഇത്തരം ആവേശപ്രകടനങ്ങള്‍ക്ക് കൊച്ചി വേദിയാകുമ്പോള്‍ ഫുട്‌ബോളറുടെ ജീവിത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി അത് മാറും. ഇതാണ് വേതനം കുറച്ചിണെങ്കില്‍ പോലും ഒരു സീസണെങ്കിലും ബ്ലാസ്റ്റേഴ്‌സില്‍ പന്ത് തട്ടാന്‍ വിദേശ-ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളില്‍ ഭൂരിഭാഗവും സമ്മതം മൂളാന്‍ കാരണം. അതായത് മഞ്ഞപ്പടയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് കടപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

കടപ്പാട്: നൈസാം മഞ്ഞപ്പട ടെലഗ്രാം ഗ്രൂപ്പ്‌