യുവതാരങ്ങളുടെ ചടുലനൃത്തം, ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഡ്യൂറന്‍ഡ് കപ്പിനുളള എഡിഷനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സീനിയര്‍ ടീം പ്രീ സീസണിനായി യു എ ഇയിലേക്ക് പോകുന്നതിനാല്‍ രണ്ടാം നിര ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കുറി ഡ്യൂറന്‍ഡ് കപ്പിനിറങ്ങുന്നത്. ഇന്ത്യന്‍ യുവ താരങ്ങള്‍ മാത്രമാണ് ഇന്ന് പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്‌സിന്റെ 21 അംഗ ടീമിലുള്ളത്.

സച്ചിന്‍ സുരേഷ്, അരിത്ര ദാസ്, സുഭ ഘോഷ്, വിബിന്‍ മോഹനന്‍ എന്നീ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറന്‍ഡ് കപ്പ് സ്‌ക്വാഡ്. മറ്റ് ടീമുകള്‍ അവരുടെ ഏറ്റവും ശക്തമായ സ്‌ക്വാഡുമായി ഡ്യൂറന്‍ഡ് കപ്പിനെത്തുമ്പോളാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം നിര സംഘവുമായി ഇറങ്ങുന്നത്.

ഡ്യൂറന്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഡി യിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കളിക്കുന്നത്. ഈ മാസം പത്തൊന്‍പതാം തീയതി സുദേവ ഡെല്‍ഹി എഫ് സിക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. 23 ന് ഐ എസ് എല്‍ ക്ലബ്ബായ ഒഡീഷ എഫ് സിയേയും, 23 ന് ഐ എസ് എല്‍ സംഘമായ നോര്‍ത്തീസ്റ്റ് യുണൈറ്റഡിനേയും നേരിടുന്ന അവര്‍, ഓഗസ്റ്റ് 31 ന് ആര്‍മി ഗ്രീനിനെതിരെയും കളിക്കും..

ഡ്യൂറന്‍ഡ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 

ഗോള്‍കീപ്പര്‍മാര്‍ : സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹമ്മദ് ജസീന്‍.

പ്രതിരോധ താരങ്ങള്‍ : മുഹമ്മദ് ബാസിത്, തേജസ് കൃഷ്ണ എസ്, ആദില്‍ അഷ്‌റഫ്, ഷെറിന്‍ സലാരി, മുഹമ്മദ് സഹീഫ്, മര്‍വാന്‍ ഹുസൈന്‍, അഭിറാം കെ, അരിത്ര ദാസ്.

മധ്യനിര താരങ്ങള്‍ : മുഹമ്മദ് അസര്‍, മുഹമ്മദ് ജസീം, വിബിന്‍ മോഹനന്‍, അല്‍കേഷ് എ എസ്, ഗൗരവ് കന്‍കൊങ്കര്‍, റോഷന്‍ ജിജി, എബിന്‍ ദാസ് യേശുദാസന്‍

മുന്നേറ്റനിര താരങ്ങള്‍ : മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് ഐമന്‍, സുഭ ഘോഷ്.

 

You Might Also Like