ബ്ലാസ്റ്റേഴ്‌സുമായി ഉടക്കി, ആ സൂപ്പര്‍താരം മഞ്ഞകുപ്പായം അണിയില്ല
ഐഎസ്എല്ലില്‍ ആറാം സീസണിലെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവ് നെരിയസ് വാല്‍സ്‌കിസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തില്ലെന്ന് ഉറപ്പായി. വാല്‍സ്‌കിസുമായുളള ബ്ലാസ്റ്റേഴ്‌സുമാ.ുളള ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തില്‍ പോസിറ്റീവായിരുന്നെങ്കില്‍ പ്രതിഫല തുകയെ ചൊല്ലി ഉടക്കിപ്പിരിയുകയായിരുന്നു.
ഇതോടെ സ്വന്തം നാട്ടുകാരനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാനുളള ലിത്വാനിയക്കാരനായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍കരോളിസ് സ്‌കിന്‍കിസിന്റെ നീക്കമാണ് പൊളിഞ്ഞത്.
കഴിഞ്ഞ സീസണില്‍ ചെന്നെയിക്കായി 15 ഗോളുകളും ആറ് അസിസ്റ്റും ആണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഫൈനലില്‍ വരെ ഈ ലിത്വാനിയന്‍ സ്ട്രൈക്കര്‍ ഗോള്‍ കണ്ടെത്തിയിരുന്നു. ലിത്വാനിയന്‍ ദേശീയ ടീമിനായും കളിച്ചിട്ടുളള താരമാണ് വാല്‍സ്‌കിസ്.
2019ലാണ് ടെല്‍ അവീവ് ക്ലബ്ബായ ഹാപോയല്‍ ടെല്‍ അവീവില്‍ നിന്നും ചെന്നൈയിലേക്ക് എത്തുന്നത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ വാല്‍സ്‌കിസിനെ സ്വന്തമാക്കാന്‍ ഹൈദരാബാദ് എഫ്സിയും രംഗത്തുണ്ട്. പുതിയ സീസണില്‍ ചെന്നൈയിന്‍ സൂപ്പര്‍ കിംഗ്സുമായി കരാര്‍ പുതുക്കാന്‍ വാല്‍സ്‌കി ഇതുവരെ തയ്യാറായിട്ടില്ല. അതാണ് ബ്ലാസ്റ്റേഴ്‌സിനുളള വലിയ പ്രതീക്ഷ