ഹൂപ്പര്‍ ഗോളടിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി

Image 3
FootballISL

ഐഎസ്എല്‍ പ്രീസീസണ്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. മത്സരത്തില്‍ ആ്ദ്യം ഗോള്‍ നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി ഗാരി ഹൂപ്പര്‍ ഗോളടിച്ചുവെങ്കിലും അന്തോണി പില്‍കിങ്ടണിന്റെ ഡബിളിലും ഇന്ത്യന്‍ താരം യുംനം ഗോപിയുടെ ഗോളിലൂടെയും ഈസ്റ്റ് ബംഗാള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഈസ്റ്റ് ബംഗാള്‍ നിരയില്‍ ഇന്ന് എല്ലാ വിദേശ താരങ്ങളും കളിച്ചിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് വിദേശ താരങ്ങള്‍ ഇന്ന് കളത്തില്‍ ഇറങ്ങിയില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനു മുമ്പ് കളിച്ച ഒരു സന്നാഹ മത്സരത്തിലും പരാജയം അറിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ കെപി രാഹുലിന്റെ ഇരട്ട ഗോള്‍ മികവില്‍ തോല്‍പിച്ച ബ്ലാസ്റ്റേഴ്്‌സ് രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് തോല്‍വി വഴങ്ങുകയായിരു്‌നു.

ഇനി നവംബര്‍ 14ന് ജംഷഡ്പൂരിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പ്രീസീസണ്‍ മത്സരം.

സ്‌കോര്‍

എസ് സി ഈസ്റ്റ് ബംഗാള്‍ – 3

Anthony Pilkington
Anthony Pilkington
Yumnam Gopy

കേരള ബ്ലാസ്റ്റേഴ്സ് – 1

Garry Hooper