ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത, വന്‍ ആശ്വാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന് ബാക്കിയുള്ള വേതനം നല്‍കി ബ്ലാസ്റ്റേഴ്‌സ് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

മുഴുവന്‍ വേതനവും നല്‍കിയിട്ടില്ലെന്ന പൊപ്ലാനികിന്റെ പരാതിയിലാണ് ഫിഫ ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി ബ്ലാസ്റ്റേഴ്‌സിനെ ഫിഫ ഔദ്യോഗികമായി അറിയിച്ചത് ജൂണ്‍ ഏഴിനാണ്.

ഇതോടെ ഔദ്യോഗികമായി തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിലക്ക് നീക്കിയതായി ഫിഫ ക്ലബിനെ അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് തന്നെ ഇക്കാര്യം സൂചിപ്പിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കി കഴിഞ്ഞു.

കരള ടീമിനൊപ്പം ഈസ്റ്റ് ബംഗാളിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ വിലക്ക് നീക്കനുളള ഒരു നീക്കവും ബംഗാള്‍ ക്ലബ് ഇതുവരെ നടത്തിയിട്ടില്ല.

പുതിയ പരിശീലകനെ തട്ടകത്തിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചയിലാണ്. ട്രാന്‍സ്ഫര്‍ വിലക്ക് നീക്കിയതോടെ ഇനി പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സിന് യഥേഷ്ടം ടീമിലെത്തിക്കാനാകും.

 

You Might Also Like