ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസ വാര്‍ത്ത, ആ താരം പരിശീലകനം തുടങ്ങി

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം നിഷുകുമാര്‍ ട്രെയിനിംഗ് പുനരാരംഭിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ നിഷുകുമാറിനെ കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്ന് ഉറപ്പായി.
ഒരാഴ്ച്ചത്തെ വിശ്രമത്തിന് ശേഷമാണ് നിഷുകുമാര്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ തിരിച്ചെത്തിയത്. പരിക്കില്‍ നിന്നും താരം പൂര്‍ണമായി മുക്തമായെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മര്‍ക്കസ് മെര്‍ഗുളാനോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ കുന്തമുനയാകുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് നിഷുകുമാര്‍. നാല് വര്‍ഷത്തേക്കാണ് ഉദ്ദേശം അഞ്ച് കോടി രൂപ മുടക്കിയാണ് ബംഗളൂരു എഫ്സിയുടെ പ്രധാന താരമായിരുന്ന നിഷുവിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചത്.
സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട പശ്ചാത്തലത്തിലാണ് നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്. 22കാരനായ നിഷു കുമാര്‍ ബംഗളൂരുവിനായി കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
2015ലാണ് നിഷു കുമാര്‍ ബംഗളൂരു എഫ്.സിയിലെത്തുന്നത്. പരിശീലകന്‍ കുവാഡ്രറ്റിന്റെ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളില്‍ 36 മത്സരങ്ങളില്‍ അവരുടെ ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.
ടീമിനായി രണ്ട് ഗോളുകളും നിഷുകുമാര്‍ നേടിയിട്ടുണ്ട്. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയാണ് നിഷുകുമാര്‍.