ഇന്ത്യയിലെ വിലപിടിച്ച ടീമായി ബ്ലാസ്‌റ്റേഴ്‌സ്, തകര്‍ത്തത് എടികെയേയും സിറ്റി ഗ്രൂപ്പിനേയും
ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് ലീഗിലെ ഏറ്റവും വിലപിടിച്ച ടീമുമായി. ഉദ്ദേശം അന്‍പത് കോടി ഇന്ത്യന്‍ രൂപ മാര്‍ക്കറ്റ് വാല്യുവുളള ടീമുമായാണ് ബ്ലാസറ്റേഴ്‌സ് ഇത്തവണ ഐഎസ്എല്ലില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.
ഐഎസ്എല്‍ കരുത്തരായ എടികെയേയും സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുളള മുംബൈ സിറ്റി എഫ്‌സിയേയും എല്ലാം മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ പുതുതായി ചുമതലയേറ്റ സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസന്റെ സ്‌ക്വൗട്ടിംഗ് മികവാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത്രയും വലിയ മാര്‍ക്കറ്റ് വാല്യൂവുളള താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത്.
എടികെ മോഹന്‍ ബഗാനാണ് രണ്ടാമത്തെ മൂല്യമുളള ടീം. 47 കോടി രൂപ മാര്‍ക്കറ്റ് വാല്യുവുളള ടീമുമായാണ എടികെ ഈ ഐഎസ്എല്ലില്‍ കളത്തിലിറങ്ങുന്നത്. മുംബൈ സിറ്റി എഫ്‌സിയാണ് മൂന്നാം സ്ഥാനത്തുളള ടീം. ഉദ്ദേശം 46 കോടി രൂപയാണ് ടീമിന്റെ മൂല്യം.
ബംഗളൂരു എഫ്‌സി (45 കോടി) നാലാം സ്ഥാനവും ഒഡീഷ എഫ്‌സി (42 കോ’ടി) നാലും അഞ്ചും സ്ഥാനം നേടി. ഈസ്റ്റ് ബംഗാള്‍ (42 കോടി), ചെന്നൈയിന്‍ എഫ്‌സി (38 കോടി), ഹൈദരാബാദ് എഫ്‌സി (38 കോടി),നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (37 കോടി) എഫ്‌സി ഗോവി (36 കോടി), ജംഷഡ്പൂര്‍ എഫ്‌സി (34 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മൂല്യം.