ബംഗളൂരു എഫ്‌സിയിലേക്ക് ഉടമയുടെ ക്ഷണം, മറുപടിയുമായി സഹല്‍ അബ്ദുല്‍ സമദ്

സഹലിനെ സ്വന്തമാക്കാന്‍ ഏറെ കൊതിക്കുന്നതായും എന്ത് വിലകൊടുത്തും സഹലിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നുമുളള ബംഗളൂരു എഫ്‌സി ഉടമ പാര്‍ത്ത് ജിന്‍ഡാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സഹല്‍ അബ്ദുല്‍ സമദ് തന്നെ രംഗത്ത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തിലാണ് സഹല്‍ ജിന്‍ഡാലിന്റെ ക്ഷണത്തെ കുറിച്ച് പ്രതികരിച്ചത്.
‘അദ്ദേഹം എന്നെ സൈന്‍ ചെയ്യാന്‍ താല്‍പര്യമുണ്ട് എന്ന കാര്യത്തില്‍ ഞാനേറെ സന്തുഷ്ടനാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ബ്ലാസ്‌റ്റേഴ്‌സിലാണ് കളിക്കുന്നത്’ ക്ഷണം തള്ളാതെ സഹല്‍ പറഞ്ഞു,
കഴിഞ്ഞ മാസം ഒരു തത്സമയ ചാറ്റിനിടേയാണ് ജിന്‍ഡാല്‍ സഹലിനെ എന്ത് വിലകൊടുത്തും ബംഗളൂരുവിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞത്.
‘ഞാന്‍ പണംമുടക്കി ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു താരമാണ് സഹല്‍. അവനെ ഞാനേറെ ഇഷ്ടപ്പെടുന്നു. ബ്ലാസ്‌റ്രേഴ്‌സ് അനുവദിക്കില്ലൈങ്കിലും ഏത് വിധേനയും സഹലിനെ ഞാന്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കും. അവിശ്വസനീയമായ പ്രതിഭയുളള കളിക്കാരനായാണ് സഹല്‍. നിങ്ങളൊന്ന് ആലോചിച്ച് നോക്കു, സഹലും ഛേത്രിയും അഷിഖും ഉദാന്തയും എല്ലാം ഒരുമിച്ച് കളിക്കുന്ന ഒരു ബംഗളൂരു ടീമിനെ കുറിച്ച്’ ജിന്‍ഡാല്‍ അന്ന് പറഞ്ഞത് ഇപ്രകാരമാണ്.
നിലവില്‍ 2025 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഉളള കളിക്കാരനാണ് സഹല്‍. ഒരാഴ്ച്ചമുമ്പാണ് ബ്ലാസ്റ്റേഴ്‌സ് സഹലിന് ദീര്‍ഘകാല കരാര്‍ നല്‍കിയത്. നേരത്തെ 2022 വരെ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സഹലുമായുളള കരാര്‍.
കോവിഡ് പ്രതിസന്ധി ലോകത്തിന് പ്രയാസങ്ങള്‍ സൃഷ്ടിടിച്ച കാലമായിരുന്നെന്നും പുതിയ സീസണിനായി ഒരുങ്ങാനുളള തയ്യാറെടുപ്പാണ് ഈ കാലത്ത് താന്‍ നടത്തിയതെന്നും സഹല്‍ കൂട്ടിചേര്‍ത്തു.