ബ്ലാസ്‌റ്റേഴ്‌സിനെ തേടി വന്‍ നേട്ടം, പുതുവര്‍ഷത്തിലെ ആദ്യ സന്തോഷ വാര്‍ത്ത

Image 3
FootballISL

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അപ്രമാധിത്യം ഇതിനോടകം തെളിയിച്ച ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നിലവില്‍ ലോക ടീമുകളോടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ മത്സരം. ഫെയ്‌സ്ബുക്കിലും ട്വിറ്ററിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പാണെന്ന് ട്രാന്‍സ്ഫര്‍ ഫുട്ബോള്‍ വിവര വെബ്സൈറ്റായ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള വമ്പന്മാര്‍ക്കൊപ്പമാണ് ഇന്‍സ്റ്റയിലെ വളര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്സിന്റെ ഇടം.

മുന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഴിഞ്ഞ വര്‍ഷം മാത്രം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടായത്. വളര്‍ച്ചയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാമിനും ക്രിസ്റ്റല്‍ പാലസിനും സ്പാനിഷ് ക്ലബ്ബായ സെവിയ്യയ്ക്കും മുകളിലാണ് ബ്ലാസ്റ്റേഴ്സ്.

ടാന്‍സാനിയന്‍ ഫുട്ബോള്‍ ക്ലബ്ബായ സിംബ എസ്.സിയാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 89 ശതമാനം വര്‍ധനയില്‍ 1.9 ദശലക്ഷം പേരാണ് ക്ലബിനെ പിന്തുടരുന്നത്. ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ ലവര്‍കുസന്‍ തൊട്ടടുത്ത ക്ലബ്. 79 ശതമാനം വര്‍ധനയില്‍ 3.9 ദശലക്ഷം പേര്‍ ക്ലബിനെ പിന്തുടരുന്നു.

ഇന്ററിനുണ്ടായത് 47 ശതമാനം വര്‍ധനയാണ്. 6.2 ദശലക്ഷം പേരാണ് ഇറ്റാലിയന്‍ ക്ലബിനെ ഫോളോ ചെയ്യുന്നത്. തൊട്ടടുത്ത് മലേഷ്യന്‍ ക്ലബായ ജൊഹോര്‍ ദാറുല്‍ തഅ്സീം എഫ്സിയാണ്. ഫോളോവേഴ്സിന്റെ എണ്ണത്തിലുണ്ടായത് 42 ശതമാനം വര്‍ധന. പിന്തുടരുന്നത് 1.1 ദശലക്ഷം പേര്‍. തൊട്ടുപിന്നിലാണ് ബ്ലാസ്റ്റേഴ്സ്. കേരള ക്ലബിനെ പിന്തുടരുന്നത് 1.8 ദശലക്ഷം പേര്‍.

ബ്ലാസ്റ്റേഴ്സിന് താഴെയാണ് സെവിയ്യ. 1.1 ലക്ഷം പേരാണ് ക്ലബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നത്. ടോട്ടന്‍ഹാമിനെ 9.5 ദശലക്ഷം പേര്‍ പിന്തുടരുന്നുണ്ട് എങ്കിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ക്രിസ്റ്റല്‍ പാലസും ഫ്രഞ്ച് ഫുട്ബോള്‍ ക്ലബായ ലിയോണുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. ഇരു ക്ലബുകളെയും യഥാക്രമം 1.1, 1.8 ദശലക്ഷം പേര്‍ ഇന്‍സ്റ്റയില്‍ പിന്തുടരുന്നു.