ബ്ലാസ്‌റ്റേഴ്‌സിലേക്ക് വലിയ ഇന്ത്യന്‍ സൈനിംഗ്, സൂചന നല്‍കി മാര്‍ക്കസ്

Image 3
FootballISL

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മികച്ച ഇന്ത്യന്‍ താരമെത്തുന്നതായി സൂചന. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ സ്‌പോട്‌സ് ജേര്‍ണലിസ്റ്റുമായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെയാണ് മാര്‍ക്കസ് ഇക്കാര്യം ഉറപ്പ് പറയുന്നത്.

അടുത്ത ആഴ്ച്ച ഇക്കാര്യത്തില്‍ അറിപ്പുണ്ടാകുമെന്നാണ് മാര്‍ക്കസ് അവകാശപ്പെടുന്നത്. അതൊരു വിദേശ സൈനിംഗ് അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘അടുത്ത ആഴ്ച്ച നല്ലൊരു വാര്‍ത്തയുണ്ട്. അതൊരു ഫോറിന്‍ സൈനിംഗ് അല്ലെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ വളരെ അധികം നിങ്ങള്‍ ആവേശഭരിതനാകരുത്. എങ്കിലും അക്കാര്യം കേള്‍ക്കുമ്പോള്‍ എല്ലാ ആരാധകരും സന്തോഷ ഭരിതരാകും. എന്നെ വിശ്വസിക്കു’ മാര്‍ക്കസ് പറയുന്നു.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന ഇന്ത്യന്‍ സൈനിംഗ് ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ചെന്നൈ സിറ്റിയുടെ മിസോറാം താരം ജെജെ എടികെയുടെ മണിപ്പൂരി താരം സലാം രജ്ഞന്‍ സിംഗ് എന്നിവരുടെയെല്ലാം പേരുകളാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

അതെസമയം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌പോണ്‍സര്‍ ഷിപ്പിനെ കുറിച്ചാണോ മാര്‍ക്കസ് സൂചിപ്പിക്കുന്നതെന്ന സംശയവും ചില ആരാധകര്‍ക്കുണ്ട്. ഏതായാലും അടുത്ത ആഴ്ച്ച എന്ത് അത്ഭുതമാണ് ബ്ലാസ്റ്റേഴ്‌സില്‍ സംഭവിക്കാന്‍ പോകുന്നത് എന്ന കാത്തിരിപ്പിലാണ്.