ആ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ടെത്തലിനെ റാഞ്ചി ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തന്മാര്‍

Image 3
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കണ്ടെത്താലായ ലോകെന്‍ മീതെയെ തങ്ങളുടെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാള്‍. ഐലീഗ് ക്ലബായ ട്രാവുവിനു വേണ്ടി കളിക്കുന്ന മീതെയെ രണ്ട് വര്‍ഷത്തേയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇടതു വിങ്ങില്‍ കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലൂടെ വളര്‍ന്നു വന്നതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിനു വേണ്ടിയും റിസേര്‍വ്‌സ് ടീമിനു വേണ്ടിയും ലോകെന്‍ മീതെ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ട്രാവുവിലേക്ക് വന്നത്. അവിടെ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറാന്‍ താരത്തിനായി. മുമ്പ് റിയല്‍ കാശ്മീരിനു വേണ്ടിയും സഗോല്‍ബന്ദ് യുണൈറ്റഡിനു വേണ്ടിയുമൊക്കെ കളിച്ചിട്ടുണ്ട്.

നിലവിലെ ട്രാന്‍സ്ഫര്‍ സീസണില്‍ നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കുന്നത്.