വളരുന്ന താരങ്ങളുടെ ടീമില്‍ ഇടം നേടി 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എമേര്‍ജിങ് ടീം ഓഫ് ദി സീസണില്‍ ഇടം നേടി രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. പ്രതിരോധനിരയില്‍ മുഹമ്മദ് റാകിപും, മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദുമാണ് ഇടം നേടിയത്. ആരാധകര്‍ വോട്ട് ചെയ്താണ് ടീമിനെ തിരഞ്ഞെടുത്തത്. ആരാധകരാണ് ഈ എമേര്‍ജിങ് ടീമിനെ തിരഞ്ഞെടുത്തത്.

ഐ എസ് എല്‍ സീസണ്‍ ആറിലെ ഫൈനലിസ്റ്റുകളായ ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്നാണ് ഒരു ടീമില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ താരങ്ങള്‍. മൂന്ന് താരങ്ങളാണ് ഓവന്‍ കോയില്‍ പരിശീലിപ്പിക്കുന്ന ടീമില്‍ നിന്ന് ഇടം നേടിയത്.

രണ്ട് വീതം താരങ്ങളുമായി കേരളാ ബ്ലാസ്റ്റേഴ്‌സും, ബംഗളൂരു എഫ്‌സിയുമാണ് തൊട്ട് പിന്നില്‍. ഗോവ, ജംഷഡ്പൂര്‍, എ ടി കെ, നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും ആരാധകരുടെ ടീമില്‍ ഇടം നേടി.

ഗോള്‍കീപ്പറായി എഫ്‌സി ഗോവന്‍ താരം നവാസാണ് ടീമില്‍ ഇടം നേടിയിട്ടുള്ളത്. റൈറ്റ്-ബാക്കായി ബെംഗളൂരു എഫ്‌സിയുടെ നിഷു കുമാറും, ഇടത് ബാക്കായി ചെന്നൈയിന്റെ ജെറിയും ടീമില്‍ സ്ഥാനം കണ്ടെത്തി. സെന്റര്‍-ബാക്കുകളായി റാകിപിനെയും, നിലവിലെ ചാമ്പ്യന്മാരായ എ ടി കെയുടെ സുമിത് രാത്തിയെയും തിരഞ്ഞെടുത്തു.

മധ്യനിരയില്‍, സഹലിനോടൊപ്പം, ചെന്നൈയിന്‍ താരങ്ങളായ ഥാപ്പയും, ചാങ്‌ത്തെയും സ്ഥാനം കണ്ടെത്തി. ബെംഗളൂരു എഫ്‌സിയുടെ മലയാളീ താരമായ ആഷിഖ്, ജംഷെഡ്പൂരിറ്‌നെ ഫാറൂഖ് ചൗധരി, നോര്‍ത്ത്ഈസ്റ്റിന്റെ ചാവേസ് എന്നിവരാണ് മുന്നേറ്റനിരയില്‍ ഉള്ളത്.