മഞ്ഞപ്പട എതിരാളികളെ തകര്‍ത്തുകളയും, ഭയാനക അനുഭവമെന്ന് ഇയാന്‍ ഹ്യൂം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ കൊച്ചിയിലെത്തുന്ന ആരാധകരെ പ്രശംസകൊണ്ട് മൂടി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും പൂണെ സിറ്റി താരവുമായ ഇയാന്‍ ഹ്യൂം. എതിരാളികളെ വിറപ്പിക്കാനും എല്ലാ വിധത്തിലും തകര്‍ത്തുകളയാനും ശക്തിയുളളവരാണ് കൊച്ചിയിലെ കാണികളെന്നാണ് ഇയാന്‍ ഹ്യൂം പറയുന്നത്.
ബ്ലാസ്റ്റേഴ്‌സിന് എതിരായി എടികെയ്ക്കായി കൊച്ചിയില്‍ വന്ന് കളിച്ച അനുഭവം ജീവിതത്തില്‍ മറക്കാനാകില്ലെന്നും ഹ്യൂം പറഞ്ഞു. സഹതാരങ്ങള്‍ തമ്മില്‍ എന്താണ് പറയുന്നത് എന്ന പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധമുളള ആവേശമാണ് സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രകടിപ്പിച്ചതെന്ന് ഹ്യൂം ഓര്‍ക്കുന്നു.
എതിരാളികളെ കൊച്ചിയിലെ ആരാധകര്‍ ആവേശം കൊണ്ട് ഭയപ്പെടുത്തുമെങ്കിലും സ്വന്തം ടീമിന് അത് അവിസ്മരണീയ അനുഭവമാണെന്നും കനേഡിയന്‍ താരം കൂട്ടിചേര്‍ത്തു. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്താണ് എടികെ അന്് കിരീടം നേടിയത്.
കേരളത്തിനായി രണ്ട് സീസണുകളില്‍ കളിച്ചിട്ടുളള ഹ്യൂം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചത് ഹ്യൂമിന്റെ മികവിലായിരുന്നു. നിലവില്‍ പൂണെ സിറ്റി താരമാണ് ഹ്യൂം.