അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം, തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു പ്രിറ്റോ കുരിയാസ് ഐ-ലീഗ് ക്ലബായ ഗോകുലം കേരള എഫ്‌സിയിലേക്ക് ചേക്കേറിയേക്കും എന്ന വാര്‍ത്ത നിഷേധിച്ച് താരം തന്നെ രംഗത്ത്. ട്വിറ്റിലൂടെയാണ് ഈ റൂമറുകളെയെല്ലാം ഹോസു തള്ളികളഞ്ഞത്.
ഹോസുവുമായി ഗോകുലം കേരള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും, അടുത്ത സീസണില്‍ അവര്‍ക്ക് വേണ്ടി ബൂട്ടണിയുമെന്നുമായിരുന്നു റൂമറുകള്‍ പ്രവചരിച്ചത്. ഇതാണ് ഇപ്പോള്‍ താരം തള്ളിയിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് പറയുന്ന യുവതാരം ഒരു വിളി ലഭിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി വീണ്ടും അണിയുമെന്നും ഹോസു തുറന്ന് പറയുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി സംവദിക്കാനെത്തിയപ്പോഴാണ് ഹോസു ഇക്കാര്യം പറഞ്ഞത്. പ്രമുഖ അവതാരക കുറി ഇറാനിയുമായിട്ടായിരുന്നു ഹോസു സംവദിച്ചത്.
ഐ എസ് എല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന ഹോസു ആരാധകരുടെ പ്രിയ താരമാണ്. മൂന്നാം സീസണില്‍ കൊമ്പന്മാര്‍ ഐ എസ് എല്‍ ഫൈനല്‍ വരെ എത്തിയതില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് ഹോസു. ഇടത് ലെഫ്റ്റ്-ബാക്ക് സ്ഥാനത്ത് താരം കാഴ്ച വെച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പല മത്സരങ്ങളിലും നിര്‍ണ്ണായകമായിരുന്നു.
ലാ മാസിയ അക്കാദമി താരമായ ഹോസു നാലാം സീസണിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, താരത്തെ ക്ലബ് നിലനിറുത്തിയിരുന്നില്ല.