ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിക്കപ്പെട്ട സംഭവം, വിവാദം കത്തുന്നു

ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോള്‍ നിഷേധിക്കപ്പെട്ടത് വിവാദത്തില്‍. 42ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ പിറന്നത്. ഗൂപ്പറുടെ തകര്‍പ്പനൊരു ലോംങ് റെയ്ഞ്ചര്‍ ഗോള്‍ പോസ്റ്റില്‍ തട്ടിയ ശേഷം ഗോള്‍ വലക്കുള്ളില്‍ കയറി പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ അപ്പീല്‍ അവഗണിച്ച് ലൈന്‍സ് മാന്‍ ഗോള്‍ അനുവദിച്ചില്ല.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഉറച്ച ഒരു ഗോളാണ് നഷ്ടമായത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ ഈ ഗോളിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചത് ടീമിന്റെ വിലപ്പെട്ട മൂന്ന് പോയന്റുകളും നഷ്ടപ്പെടാന്‍ ഇടയാക്കി.

മത്സരത്തില്‍ നിരവധിഗോളവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും അവയെല്ലാം നിര്‍ഭാഗ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് പോകുകയായിരുന്നു.

രണ്ട് മിനിറ്റിനുള്ളില്‍ മറ്റൊരു ആക്രമണം. സന്ദീപ് സിങ് തൊടുത്ത ക്രോസില്‍ മറെയുടെ ഹെഡര്‍. ഇത്തവണയും ബാറില്‍ത്തട്ടി. രണ്ട് മിനിറ്റിനിടെ വീണ്ടും ബ്ലാസ്റ്റേഴ്സ് ഇരമ്പിയെത്തി. പുയ്ട്ടിയയുടെ ക്രോസില്‍ മറെയുടെ ഷോട്ട്. സൈഡ് നെറ്റിലാണ് പന്ത് പതിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മറ്റൊരു മിന്നുന്ന നീക്കം. ഇക്കുറിയും വലതു മൂലയില്‍നിന്നുള്ള സന്ദീപിന്റെ ക്രോസ്. മറെ കൃത്യമായി തലവച്ചു. പക്ഷേ, രെഹ്നേഷിന്റെ സേവ് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു. തട്ടിത്തെറിച്ച പന്തില്‍ പുയ്ടിയ ഷോട്ട് തൊടുത്തത് ബാറില്‍ തട്ടി മടങ്ങി. നിര്‍ഭാഗ്യത്തെ പഴിച്ച് ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചു. 52ാം മിനിറ്റില്‍ മറെ തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 62-ാം മിനിറ്റില്‍ പുയ്ട്ടിയ എടുത്ത കോര്‍ണറില്‍ ഹൂപ്പര്‍ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമണങ്ങള്‍ നടത്തി. മറെയുടെ ഷോട്ടുകള്‍ ഒന്നിനു പിറകെ ഒന്നായി ജംഷെഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു. പക്ഷേ, ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല.

77ാം മിനിറ്റില്‍ പുയ്ട്ടിയ പകരം സെയ്ത്യാസെന്‍ സിങ് കളത്തിലെത്തി. ഹൂപ്പറും രോഹിതും കയറി. പകരം യുവാന്‍ഡെയും കെ പ്രശാന്തും ഇറങ്ങി.

അവസാന മിനിറ്റില്‍ സെയ്ത്യാസന്റെ തകര്‍പ്പന്‍ ഷോട്ട് ബോക്സില്‍വച്ച് ഇസെ തടഞ്ഞു. സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു. തകര്‍ത്തുകളിച്ചിട്ടും വിജയഗോള്‍ കാണാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.
31ന് എടികെ മോഹന്‍ ബഗാനുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

 

You Might Also Like