തകര്‍പ്പന്‍ ജഴ്‌സി പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്, മനോഹരം, അവിശ്വസനീയം

ഐഎസ്എല്‍ ഏഴാം സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ജഴ്‌സി പുറത്ത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് വിഡിയോയിലൂടെ അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ജെഴ്‌സികളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

പതിവ് മഞ്ഞ നിറം ആണെങ്കിലും വ്യത്യസ്തവും മനോഹരവുമായിട്ടാണ് ജഴ്‌സി രൂപകല്‍പന ചെയ്തിരിക്കുന്നത്. കേരളത്തിന്റെ നിറമാണ് മഞ്ഞ എന്ന് ആശയം ഉള്‍കൊള്ളുന്ന വീഡിയോയും ജേഴ്‌സി പ്രകാശനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കി.

നേരത്തെ വെള്ള നിറത്തിലുള്ള എവേ ജഴ്‌സിയും നീല നിറത്തില്‍ ആരാധകര്‍ക്കായുള്ള ജേഴ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരുന്നു. ജേഴ്‌സി എല്ലാം വൈകാതെ തന്നെ സ്റ്റോറുളില്‍ എത്തും. ഇതിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

നവംബര്‍ 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്. ഈ മത്സരത്തിലാകും ഇതാദ്യമായി ബ്ലാസ്‌റ്റേഴ്‌സ് ഈ ജഴ്‌സി അണിയുക.

You Might Also Like