പോര്‍ച്ചുഗീസ് ഹീറോയെ തള്ളി ബ്ലാസ്റ്റേഴ്‌സ്, കാരണമിതാണ്

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍ റിക്കോര്‍ഡോ കരേസ്മായുടെ മോഹം നടക്കില്ല. കരേസ്മയൈ സ്വന്തമാക്കേണ്ടെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് എടുത്തിരിക്കുന്ന തീരുമാനം. ഉയര്‍ന്ന പ്രതിഫലമാണ് കരേസുമായി ബ്ലാസ്റ്റേഴ്‌സിന്റെ സൈനിംഗ് നടക്കാതെ പോകാന്‍ കാരണം.

1.5 മില്യണ്‍ ഡോളറാണ് കരേസ്മ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കി ക്ലബായ കസിമ്പസിയസില്‍ ലഭിക്കുന്ന പ്രതിഫലം. ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം ഏഴര കോടി രൂപ) മുടക്കാന്‍ തയ്യാറായാല്‍ കരേസ്മ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുമായിരുന്നു. എന്നാല്‍ ഇത് വലിയ തുകയാണെന്നും ഇത്രയും തുക മുടക്കേണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.

റൊണാള്‍ഡോയുടെ ഉറ്റ സുഹൃത്തായ കേരേസ്മ പോര്‍ച്ചുഗീസ് ദേശീയ ടീമിനായി 80 മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ്. 10 രാജ്യന്തര ഗോളും കരേസ്മ സ്വന്തമാക്കിയിട്ടുണ്ട്.

പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടുമ്പോള്‍ ടീമിലെ പ്രധാന താരവും കരേസ്മയായിരുന്നു. 36 വയസ്സുളള ഈ വിംഗര്‍ കഴിഞ്ഞ ലോകകപ്പിനും പോര്‍ച്ചുഗീസ് കുപ്പായം അണിഞ്ഞിരുന്നു. ലോകകപ്പില്‍ ഇറാനതിരെ കരേസ്മ നേടിയ ട്രിവേല ഗോള്‍ ശ്രദ്ധേയമായിരുന്നു.

ബാഴ്സലോണ, ഇന്റര്‍ മിലാന്‍, ചെല്‍സി, പോര്‍ട്ടോ തുടങ്ങിയ പ്രമുഖ ക്ലബുകളില്‍ പന്ത് തട്ടിയ ശേഷമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ബാഴ്സയ്ക്കും ഇന്ററിനുമായി ഒരോ ഗോള്‍ വീതവും പോര്‍ട്ടോയ്ക്കായി 24 ഗോളും കരോസ് സ്വന്തമാക്കിയിട്ടുണ്ട്. കരേസ് ഇന്ത്യയിലെത്തുകയാണെങ്കില്‍ അത് വലിയ നേട്ടമാകും

You Might Also Like