പാതിരാത്രിയിലും വഴിയരികില്‍ കാവലായി ആരാധകര്‍, ബ്ലാസ്റ്റേഴ്‌സിന് വീരോചിത യാത്രയപ്പ്

ഐഎസ്എല്ലിനായി കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരങ്ങളേയും വഹിച്ച് കൊണ്ടുളള ബസ് ഗോയിലെത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് താരങ്ങളെ കയറ്റിയാണ് ബസ് ഗോവയിലേക്ക് യാത്രയായത്. പാതിരാത്രിയിലും തങ്ങളുടെ പ്രിയ താരങ്ങളെ യാത്രയാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വഴിയരികില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

സഹല്‍ അബ്ദുല്‍ സമദ്, കെപി രാഹുല്‍, അബ്ദുല്‍ ഹഖു, പ്രശാന്ത് തുടങ്ങി താരങ്ങളാണ് പ്രധാനമായും ബസ്സിലുണ്ടായത്. ടീം ഒഫീഷ്യലുകളും അവരുടെ കൂടെയുണ്ട്. വഴിയോരത്ത കാത്തുനിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോവയിലെത്തിയ താരങ്ങള്‍ ഇനി ഏഴ് ദിവസം ക്വാറന്‍ഡീനിലായിരിക്കും. അതിന് ശേഷമാകും പരിശീലകനം ആരംഭിക്കുക. ഇതിനോടകം തന്നെ നിരവധി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗോവയിലെത്തിയിട്ടുണ്ട്.

അതെസമയം നിലവില്‍ വിദേശ താരങ്ങള്‍ എന്ന് വരും എന്ന കാര്യത്തില്‍ അനിശ്ചിതത്തം തുടരുകയാണ്. അടുത്ത ആഴ്ച്ചയോടെ തന്നെ താരങ്ങള്‍ എത്തിയേക്കും എന്നാണ് സൂചന. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സംഘത്തിനും ഇതുവരെ ഇന്ത്യയിലെത്താനായിട്ടില്ല. വിദേശ താരങ്ങളില്ലാതെയാകും പ്രീസീസണ്‍ നടക്കുക എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.

അതെസമയം ബ്ലാസ്റ്റേഴ്‌സ് വിട്ട സന്ദേഷ് ജിങ്കന്‍ കഴിഞ്ഞ ദിവസം എടികെ മോഹന്‍ ബഗാന്‍ ടീമിനൊപ്പം ഗോവയില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തേക്കാണ് എടികെയ്ക്ക് ഒപ്പം ജിങ്കന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

നവംബര്‍ 21 മുതലാണ് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.

You Might Also Like