കൂപ്പറിനായി ഇഞ്ചോടിഞ്ച് പോരാടി ബ്ലാസ്‌റ്റേഴ്‌സ്, ബി പ്ലാന്‍ സ്പാനിഷ് സ്‌ട്രൈക്കര്‍

Image 3
FootballISL

ഐഎസ്എല്ലില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ഗാരി കൂപ്പറെ സ്വന്തമാക്കാന്‍ ഇഞ്ചോടിഞ്ച് പോരാടി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗാരി കൂപ്പര്‍ ആവശ്യപ്പെട്ടതില്‍ നിന്നും 15 ലക്ഷം രൂപയുടെ വ്യത്യാസം മാത്രമാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറിലുളളു. അതു തന്നെ ബോണസ് വാഗ്ദാനം ചെയ്ത് കൊണ്ട് പരിഹരിക്കാനും ആകും.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാകുന്നത് കൂപ്പറിന് മറ്റ് രാജ്യങ്ങളില്‍ നിന്നും പുതുതായി ലഭിച്ച ഓഫറുകളാണ്. ഒരു റഷ്യന്‍ ക്ലബ് കൂപ്പറെ സ്വന്തമാക്കാന്‍ നിലവില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. കൂടാതെ കൂപ്പറിന്റെ ക്ലബ് മറ്റൊരു യൂറോപ്യന്‍ ക്ലബുമായി താരത്തെ കൈമാറാനുളള നീക്കവും നടത്തുണ്ട്. ഇതോടെ കൂപ്പറെ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമോ എന്ന കാര്യം അറിയാന്‍ ഒന്നോ രണ്ടോ ദിവസം ഇനിയും കാത്തിരിക്കണം.

അതെസമയം കൂപ്പറെ ലഭിച്ചില്ലങ്കില്‍ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ബി പ്ലാന്‍ കണ്ട് വച്ചിട്ടുണ്ട. അത് സ്പാനിഷ് സെഗുണ്ട ലീഗില്‍ നിന്നുളള ഒരു സ്‌ട്രൈക്കറാണത്രെ. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ ഏറെ നാളായി കളിക്കുന്ന പരിചയ സമ്പന്നാണ് ഈ താരം. എന്നാല്‍ ഈ താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ മെര്‍ഗുളാനോ തയ്യാറായില്ല.

ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് കൂപ്പറെ സ്വന്തമാക്കുമോ എന്ന കാര്യം വലിയ സസ്‌പെന്‍സായി തുടരുകയാണ്. രണ്ട് കോടി രൂപ വരെ കൂപ്പര്‍ക്ക് മുടക്കാമെന്നാണ് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടറുടെ നിലപാട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ കൂപ്പര്‍ക്കായി രണ്ട് കോടി രൂപ മുടക്കാന്‍ മറ്റ് ചില ഇന്ത്യന്‍ ക്ലബുകളും തയ്യാറാണ്.

2.2 കോടി നല്‍കാന്‍ തയ്യാറായാല്‍ കൂപ്പര്‍ ബ്ലാസ്റ്റേഴ്സിലെത്തും. എന്നാല്‍ രണ്ട് കോടിയ്ക്ക് തന്നെ കൂപ്പറെ സ്വന്തമാക്കാനാകും എന്ന ആത്മവിശ്വസത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ്. കൃത്യമായ പ്ലാനും പദ്ധതിയുമായി റിക്രൂട്ട്മെന്റ് നാളുകളുടെ അവസാനത്തിലേക്കു കണ്ണുനട്ടിരിക്കുകയാണു സ്‌കിന്‍കിസ്. 2.5 കോടിക്കുതാഴെ വിലയുള്ളൊരു മികച്ച, ഓഗ്ബെച്ചെയെക്കാള്‍ പ്രായംകുറഞ്ഞൊരു സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്സിലെത്തും എന്ന് മാത്രമേ ഇപ്പോള്‍ വിശ്വസിക്കാനാകു.