ഹൂപ്പര്‍ക്ക് വന്‍ നേട്ടം, ആദ്യ പത്തില്‍ അഞ്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍
ഐഎസ്എല്ലില്‍ കേരള ബ്ലാസ്്‌റ്റേഴ്‌സില്‍ എത്തിയതിന് പിന്നാലെ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറെ തേടി മറ്റൊരു നേട്ടം കൂടി. ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരഞ്ഞ വിദേശ ഐഎസ്എല്‍ താരം എന്ന റെക്കോര്‍ഡാണ് ഗാരി ഹൂപ്പറെ തേടിയെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ തൊപ്പിയിലെ ഒരു തൂവലായി മാറി ഈ നേട്ടം.
ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാല് പേരും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട താരങ്ങളാണ് എന്നതാണ് രസകരമായ വസ്തുത. ഹൂപ്പര്‍ കഴിഞ്ഞാല്‍ പോളീഷ് ലീഗില്‍ നിന്ന് എഫ്‌സി ഗോവയിലെത്തിയ സ്പാനിഷ് താരം ഇഗോര്‍ ആംഗൂളോ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുമെന്ന് ഏറെ റൂമറുകള്‍ പുറത്ത് വന്നതാണ് ആംഗൂളോയ്ക്ക് തുണയായത്.
അപ്രതീക്ഷിതമായി ബ്ലാസ്‌റ്റേഴ്്‌സ് വിട്ട ബാര്‍ത്തലോമിയോ ഓഗ്ബച്ചേ ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ഓഗ്ബച്ചേ ലോണില്‍ മുംബൈ സിറ്റിയിലേക്ക് ചേക്കേറിയത്.
നാലാം സ്ഥാനം ബ്ലാസ്റ്റേഴ്‌സിലെത്തിയ സിംബാബ് വെ പ്രതിരോധ താരം കോസ്റ്റ നമോയിനിസുവാണ്. ചെക്ക് ക്ലബ് സ്പാര്‍ട്ടയില്‍ നിന്നാണ് കോസ്റ്റ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറിയത്. എടികെ മോഹന്‍ ബഗാന്റെ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് അഞ്ചാം സ്ഥാനത്തെത്തിയത്.
ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ആദ്യ വിദേശ താരം ഫക്കുണ്ടോ പെരേര ഏഴാം സ്ഥാനത്തും സ്പാനിഷ് താരം വിസന്റെ ഗോമസ് എട്ടാം സ്ഥാനത്തും പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം സൈന്‍ ചെയ്ത ബര്‍ക്കിനോഫാസോയില്‍ നിന്നുളള മുന്‍ ലിയോണ്‍ താരം ബക്കാരി കോനെ ഒന്‍പതാം സ്ഥാനത്തുമെത്തി.
ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരഞ്ഞ ആദ്യ 10 സ്ഥാനക്കാര്‍
1) ഗാരി ഹൂപ്പര്‍ (കേരള ബ്ലാസ്റ്റേഴ്‌സ്)
2) ഇഗോര്‍ ആംഗുലോ (എഫ്‌സി ഗോവ)
3) ബാര്‍ത്തലോമിയോ ഓഗ്ബച്ചേ (മുംബൈ സിറ്റി എഫ്‌സി)
4) കോസ്റ്റ നമോയിനിസു (കേരള ബ്ലാസ്റ്റേഴ്‌സ്)
5) റോയ് കൃഷ്ണ (എടികെ മോഹന്‍ ബഗാന്‍)
6) ആദം ലെ ഫോന്‍ഡ്രെ (മുംബൈ സിറ്റി എഫ്‌സി)
7) ഫകുണ്ടോ പെരേര (കേരള ബ്ലാസ്റ്റേഴ്‌സ്)
8) വിസെന്റെ ഗോമസ് (കേരള ബ്ലാസ്റ്റേഴ്‌സ്)
9) ബക്കാരി കോനെ (കേരള ബ്ലാസ്റ്റേഴ്‌സ്)
10) നെറിജസ് വാല്‍സ്‌കിസ് (ജംഷഡ്പൂര്‍ എഫ്‌സി)