വിദേശ താരങ്ങള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്, സഹകരിച്ച് ഓഗ്ബെച്ചേയും സിഡോയും

വിദേശ താരങ്ങളുടെ വേതനം മൂന്നില്‍ ഒന്നോളം കുറയ്ക്കാനൊരുങ്ങി പ്രമുഖ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസറ്റേഴ്‌സ്. വിദശ താരങ്ങളോട് പ്രതിഫലം മുപ്പത് ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്ലബിന്റെ മോശം സാമ്പത്തിക സ്ഥിതിയും കൊറോണ വൈറസ് മഹാമാരിയുമെല്ലാമാണ് പ്രതിഫലം കുറയ്ക്കണമെന്ന് വിദേശ താരങ്ങളോട് ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെടാന്‍ കാരണം.

എന്നാല്‍ ബ്ലാസ്റ്റേ്‌ഴ്‌സിലേക്ക് പുതുതായി എത്തിയ സപാനിഷ് താരം തിരി ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ തിരി ബ്ലാസ്‌റ്റേഴ്‌സ് വിട്ടേയ്ക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. കരാറിലെ തുകയില്‍ ഇളവ് വരുത്തി മുന്നോട്ടു പോകുവാന്‍ ഉള്ള മാനേജ്മെന്റ് തീരുമാനം ആണ് അദ്ദേഹത്തിനെ ചൊടിപ്പിച്ചത്. മൂന്ന് വര്‍ഷത്തെ കരാറില്‍ ആണ് ഈ മുന്‍ ജംഷഡ്പൂര്‍ താരം ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് എത്തിയത്.

തിരിയില്‍ നിന്നും മാത്രം അല്ല ഓഗ്ബെച്ചേ, സിഡോ തുടങ്ങിയ വിദേശ താരങ്ങളോടും വേതനം കുറയ്ക്കാന്‍ ക്ലബ് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തിരിയില്‍ നിന്നും വ്യത്യസ്തമായി അവരെല്ലാം ഇക്കാര്യം അംഗീകരിച്ചെന്നാണ് സൂചന. ക്ലബ്ബിന്റെ മോശം ഘടനയില്‍ ഉള്ള നിലവിലെ പേയ്മെന്റ് കരാറുകളില്‍ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കുപിതനാണ് എന്നും വാര്‍ത്തകളുണ്ട്.

അതെസമയം വിദേശ താരങ്ങളുടെ പ്രതിഫലം കുറക്കുമ്പോഴും ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇടപെടലുകളൊന്നും നടത്താന്‍ മാനജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

You Might Also Like