കൊടുങ്കാറ്റായി അവന്‍ വന്നു..!, ആദ്യ വിദേശ താരത്തെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്‌

കേരള ബ്ലാസ്റ്റേഴ്‌സ ആരാധദകരെ ആവേശത്തിന്റെ നെറുകയിലെത്തിച്ച് ക്ലബിന്റെ ആദ്യ വിദേശതാരത്തിന്റെ പ്രഖ്യാപനം. അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

ഒരു വര്‍ഷത്തേക്കാണ് 32കാരനായ ഫാക്കുണ്ടോയുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ക്ലബിനും താരത്തിനും സമ്മതമാണെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും കരാറില്‍ ഓപ്ഷനുണ്ട്. ഏകദേശം 75 ലക്ഷം രൂപയ്ക്കാണ് ഫാക്കുണ്ടോ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കൂടാതെ താരത്തിന് ബോണസും ലഭിക്കും.

ബ്യൂണസ് ഐറിസ് ക്ലബായ എസ്തൂഡിയന്‍സില്‍ ഫുട്‌ബോള്‍ കളിച്ചാന് ഫാക്കുണ്ടോ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്. 2006 മുതല്‍ 2009 വരെ ഫാക്കുണ്ടോ എസ്തൂഡിയന്‍സിന് വേണ്ടിയാണ് കളിച്ചത്. അവിടെ നിന്നും ചിലിയന്‍ ക്ലബായ പാലസ്തീനോയിലേക്ക് താരത്തെ ലോണിന് കൈമാറുകയായിരുന്നു. പിന്നീട് നിരവധി യൂറോപ്യന്‍ ലാറ്റിമേരിക്കന്‍ ക്ലബുകള്‍ക്കായി താരം പന്ത് തട്ടി. യൂറോപ്പ ലീഗില്‍ 16 മത്സരങ്ങള്‍ ബൂട്ടണിഞ്ഞിട്ടുളള ഈ അര്‍ജന്റീനന്‍ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഗ്രീസ് ക്ലബ് പാവോക്കിന് വേണ്ടിയാണ് ഫാക്കുണ്ടോ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 2014-15 സീസണില്‍ പാവോക്കിനായി 30 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നാല് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവില്‍ സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമാസോളിന് വേണ്ടിയാണ് ഫാക്കുണ്ടോ ബൂട്ടണിയുന്നത്. അവിടെ രണ്ട് സീസണുകളിലായ 39 മത്സങ്ങള്‍ കളിച്ച താരം 14 ഗോളും നേടിയിട്ടുണ്ട്.

മുന്‍ ചെന്നൈയിന്‍ താരം ആന്‍്രേന്ദ സ്‌കെമ്പ്രി ലിമാസോളില്‍ ഫാക്കുണ്ടോയുടെ സഹതാരമായിരുന്നു. മെക്‌സിക്കന്‍ പ്രീമിയര്‍ ലീഗ്, ലിഗാ എംഎക്‌സ് തുടങ്ങിയ ലീഗുകളിലും ഈ 32കാരന്‍ കളിച്ചിട്ടുണ്ട്.

You Might Also Like