പോളണ്ടില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ഇഗോര്‍, മനംനിറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ സീസണിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന സ്പാനിഷ് താരം ഇഗോര്‍ അംഗുലോയുടെ തകര്‍പ്പന്‍ പ്രകടനത്തിന് സാക്ഷിയായി പോളിഷ് ലീഗ്. ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ച പോളിഷ് ലീഗ് പുനരാരംഭിച്ചപ്പോള്‍ ഇഗോര്‍ അംഗോലോയുടെ തന്റെ ടീമായ ഗോര്‍നിക്ക് സാബ്രെസെയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്.
മത്സരത്തില്‍ ഒരു ഗോള്‍ നേടാനും അഗോളോയ്ക്ക് ആയി. ഫ്രീകിക്കില്‍ തലവെച്ചാണ് അംഗോലോ മനോഹര ഗോള്‍ നേടിയയത്. അംഗോലോയുടെ മികവില്‍ അദ്ദേഹത്തിന്റെ ടീമായ ഗോര്‍നിക്ക് സാബ്രെസെ 2-0ത്തിന് മറ്റൊരു പോളിഷ് ടീമായ വാര്‍സാവയെ തോല്‍പിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് കിബു വിക്കൂനയുടെ ഗെയിം പ്ലാനിലെ ആദ്യ പേരുകളിലൊന്നാണ് ഇഗോര്‍ അംഗുലോ. 36 വയസ്സായെങ്കിലും പോളിഷ് ലീഗില്‍ ഗോളടിച്ച് കൂട്ടുന്നതില്‍ ഒരു കുറവുമില്ല. ഇഗോര്‍ ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്.
രണ്ടാം ഡിവിഷനില്‍ നിന്നു ക്ലബിനെ ഉയര്‍ത്തിയ രക്ഷകനാണ് പോളിഷ് ക്ലബിന് ഇഗോര്‍. എന്നാല്‍ ഈ ആവേശത്തിനിടയിലും ഇഗോര്‍ അംഗുലോ മനസ് മാറ്റിയിട്ടില്ല.താരം ഇന്ത്യയിലേക്ക് എന്ന മട്ടില്‍ പോളിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനൊപ്പം മറ്റ് ഐഎസ്എല്‍ ടീമുകളും സ്പാനിഷ് താരത്തിനു പിന്നാലെയുണ്ട്. എഫ്സി ഗോവയും ബംഗളൂരു എഫ്സിയുമാണ് ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിനു ഭീഷണി സൃഷ്ടിക്കുന്ന എതിരാളികള്‍.
പോളിഷ് ലീഗില്‍ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനമാണ് ഈ സ്പാനിഷ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണില്‍ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി 10 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.
സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.