കൂറ്റന്‍ പിഴയില്‍ തകര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്, ആ ടീമിനെ പിരിച്ച് വിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നു കടുത്ത നടപടികളുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന് കീഴിലുളള വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഐഎസ്എല്‍ ബംഗളൂരു എഫ്‌സിക്കെതിരായ സെമി പോരാട്ടത്തിനിടെ പ്രതിഷേധിച്ച് ടീമിനെ പിന്‍വലിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് പുരുഷ ടീമിന് പിഴ വിധിച്ചിരുന്നു.ഇതിനെതിരായ അപ്പീല്‍ തള്ളിയതോടെ കോടികള്‍ ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്ക്കണം. ഇതാണ് വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലങ്ങായത്.

ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ മികച്ച രീതിയില്‍ ടീം വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ സുനില്‍ ഛേത്രി എടുത്ത ഫ്രീ കിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ടീമിനെ തിരിച്ചു വിളിക്കുന്നതിലേക്ക് നയിച്ചത്. ഇതോടെയാണ് പിഴ വിധിച്ചത്.

അപ്പീല്‍ പോയെങ്കിലും എഐഎഫ്എഫ് ഇതു തള്ളി. ഇതോടെയാണ് ടീമിന് നിയന്ത്രണങ്ങള്‍ താത്കാലികമായി ഏര്‍പ്പെടുത്തേണ്ടി വന്നത്. ശക്തമായി തിരിച്ചെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

You Might Also Like